റമദാൻ: അമിത വില ഇൗടാക്കിയാൽ കർശന നടപടി
text_fieldsമനാമ: ഉപഭോക്താക്കളിൽ നിന്ന് അമിത വില ഇൗടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റമദാനിൽ ഇൗ തരത്തിലുള്ള യാതൊരു നീക്കവും നടക്കുന്നില്ലെന്ന കാര്യം ഉറപ്പാക്കും. റമദാൻ വേളയിൽ വിപണിയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അധികൃതർ വ്യക്തമാക്കിയത്. വ്യാപാര,വ്യവസായ, ടൂറിസം മന്ത്രാലയം ആഭ്യന്തര വ്യാപാര അസി.അണ്ടർ സെക്രട്ടറി ഹമീദ് റഹ്മയും വ്യാപാരികളും സംയുക്തമായാണ് യോഗം ചേർന്നത്.
വിപണിയിലെ വില സ്ഥിരത ഉറപ്പാക്കുമെന്നും പ്രമുഖ വ്യാപാരികൾ ഭക്ഷണസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുെണ്ടന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വിപണിയിലുണ്ടാകുന്ന നിയമലംഘനങ്ങളെ കർശനമായി തടയും. പരസ്യം നൽകിയതിനേക്കാൾ കൂടുതൽ തുക ഉൽപ്പന്നങ്ങൾക്ക് ഇൗടാക്കിയ കേസിൽ രണ്ട് സൂപ്പർമാർക്കറ്റ് ചെയിനുകൾക്കെതിരെ ക്രിമിനൽ നിയമപ്രകാരം നടപടിയെടുത്തതായും അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം നടന്ന മറ്റൊരുയോഗത്തിൽ റമദാൻ വേളയിൽ യാതൊരു കാരണവശാലും സാധനങ്ങൾക്ക് വില കൂട്ടില്ലെന്ന് രാജ്യത്തെ 96 ചില്ലറ വ്യാപാരികൾ അറിയിച്ചിരുന്നു. ഇതിനായി അവർ കരാർ ഒപ്പിടുകയും ചെയ്തു. ബഹ്റൈൻ ചേമ്പർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രിയുടെ ഫുഡ് ആൻറ് അഗ്രികൾചർ കമ്മിറ്റി വാർഷിക യോഗത്തിലാണ് കരാർ ഒപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.