റമദാൻ എെൻറ പ്രാർഥന
text_fieldsലോകത്തെ പിടിച്ചുലക്കുന്ന മഹാമാരിയുടെ ദിവസങ്ങളിൽ വീണ്ടും പരമസത്യമായ ദൈവത്തിെൻറ സാമീപ്യം യാചിക്കുന്ന ദിവസ ങ്ങൾ. റമദാൻ ദിവസങ്ങളുടെ നന്മയും പ്രത്യാശയും എല്ലാ മനുഷ്യ ഹൃദയങ്ങളെയും ആശ്വസിപ്പിക്കട്ടെ. റമദാൻ നാളുകളുടെ പുണ ്യം എെൻറ ജീവിതത്തിൽ ഉൾക്കൊണ്ടിട്ട് അഞ്ചുവർഷം ആകുന്നു. എന്നെപ്പോലെ നോമ്പെടുക്കുന്ന വേറെയും ഏറെ പേരുണ്ട്. ലോകത്തിലെ വിശപ്പിെൻറ വേദന അനുഭവിക്കുന്ന കോടാനുകോടി സഹോദരങ്ങളെ അറിയാൻ പരിശുദ്ധ നോമ്പ് അവസരം ഒരുക്കുന്നു. വിശപ്പ് എന്ന വികാരമാണ് ലോകത്തിലെ ഏറ്റവും ദയനീയം എന്ന ഉദ്ബോധനം എന്നിലെ മാനുഷികതയെ ഉണർത്തുന്നതാണ്. വിശന്നുവലയുന്ന കുഞ്ഞുങ്ങളുടെ മുന്നിൽ കല്ലിട്ടു വെള്ളം തിളപ്പിക്കുന്നവർ, തളർന്ന് ഉറങ്ങിപ്പോകുന്ന കുഞ്ഞുവയറുകൾ, കല്ലുകൾ വയറിൽ വരിഞ്ഞുകെട്ടി വിശപ്പിെൻറ ആധിക്യം കുറക്കാൻ ശ്രമിക്കുന്ന എരിത്രീയൻ സ്ത്രീകൾ... ഇവരൊക്കെ ഇൗ നാളുകളിൽ മനസ്സിലേക്കെത്തുന്നു.
റമദാൻ എെൻറ പ്രാർഥനയാണ്, എെൻറ അപേക്ഷയാണ്, വെറും ഒരു സാധാരണ മനുഷ്യ ജന്മത്തിെൻറ നിലവിളിയാണ്. ലോകത്തിെൻറ നന്മക്കുവേണ്ടി, മഹാകാരുണ്യവാനായ ദൈവത്തിെൻറ സന്നിധിയിലേക്ക് കടന്നുവരാനുള്ള എളിയ ശ്രമം.സര്‍വശക്തനായ അല്ലാഹുവില്‍ വിശ്വാസമർപ്പിച്ച് സഹജീവികളോടു സ്നേഹവും ആത്മാര്‍ഥതയും പുലര്‍ത്തുന്നവരായി മാറാന്‍ റമദാൻ വ്രതാനുഷ്ഠാനം മനുഷ്യനെ പ്രാപ്തനാക്കുന്നു. മറ്റുള്ള ആരാധനകള്‍ പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുമ്പോള്‍ നോമ്പ് വിശ്വാസിയും ദൈവവും തമ്മിലുള്ള നേരിട്ടുള്ള അർപ്പണമാണ്. ഭക്ഷണം ഉണ്ടായിട്ടും അത് ഉപേക്ഷിക്കുന്ന മനുഷ്യന്‍ വിശപ്പിെൻറ ഉള്‍വിളി ദൈവത്തിനായി സമര്‍പ്പിക്കുന്നു. റമദാനില്‍ വിശപ്പിെൻറ രുചി അറിയുന്ന വിശ്വാസി സമൂഹത്തില്‍ ദാരിദ്ര്യംകൊണ്ട് പട്ടിണി കിടക്കുന്നവരെയും അല്‍പഭക്ഷണം കഴിക്കുന്നവരെയും ഓര്‍ക്കണം എന്ന സന്ദേശം കൂടിയുണ്ട്.ഈ നോമ്പിനു പിന്നിലെ എെൻറ എളിയ ശ്രമം എല്ലാ മതങ്ങളും എല്ലാ വിശ്വാസങ്ങളും ഒരേ സ്രഷ്ടാവിനെ സ്തുതിക്കുന്നു എന്ന തിരിച്ചറിവ് നേടുക എന്നതാണ്. എല്ലാവരും ഒരേ ദൈവത്തിെൻറ കുഞ്ഞുങ്ങൾ എന്ന സന്തോഷം പങ്കിടലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.