ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണ മാസാചരണം
text_fieldsമനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷത്തെ രാമായണ മാസാചരണത്തിന് തുടക്കമായി. ജൂലൈ 16 മുതൽ ആഗസ്റ്റ് 16 വരെ ഒരു മാസക്കാലമാണ് രാമായണമാസാചരണം സംഘടിപ്പിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ വെച്ച് വൈകീട്ട് 7.20 മുതൽ 8.30 വരെ രാമായണ പാരായണവും പ്രാർഥനയും ഉണ്ടായിരിക്കും. സൊസൈറ്റിയിൽ ഈ വർഷവും കർക്കടക വാവ് ദിവസം പിതൃതർപ്പണ ബലിയിടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അതിനുള്ള അവസരം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
കർക്കടക വാവ് ദിവസമായ ആഗസ്റ്റ് 3 ശനിയാഴ്ച, (1199 കർക്കടകം 19) രാവിലെ അഞ്ചു മുതൽ സൊസൈറ്റിയുടെ അങ്കണത്തിൽ നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും രജീഷ് പട്ടാഴി (3415 1895), ശിവജി ശിവദാസൻ (6699 4550), ബിനുമോൻ(3641 5481) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.