കിംസ്ഹെൽത്ത് ഹോസ്പിറ്റലിൽ അപൂർവ കൈ ശസ്ത്രക്രിയ
text_fieldsമനാമ: കൈയിലുണ്ടായ പരിക്ക് അപൂർവ ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് ഉമ്മുൽഹസമിലെ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ. പ്രമുഖ കമ്പനിയുടെ വർക്ക്സൈറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. പ്ലാസ്റ്റിക് സർജറി കൺസൾട്ടന്റ് ഡോ. മധുസൂദൻ നടത്തിയ വിജയകരമായി ശസ്ത്രക്രിയക്കൊടുവിൽ രോഗി പൂർവസ്ഥിതി വീണ്ടെടുത്തു.
പരിക്കേറ്റതിനെത്തുടർന്ന് തൊഴിലാളിയുടെ ചൂണ്ടുവിരലും മോതിരവിരലും കൈത്തണ്ടയും വളക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പരിക്കേറ്റ ഞരമ്പുകളും ധമനികളും ഉടനടി പ്രവർത്തനക്ഷമമാക്കാൻ ശസ്ത്രക്രിയയിലൂടെ സാധിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിനുശേഷം രോഗിക്ക് വിരലുകളും കൈത്തണ്ടയും വളക്കാൻ കഴിഞ്ഞു. ഇപ്പോൾ സാധാരണ നിലയിലായെന്നും ഡോ. മധുസൂദൻ പറഞ്ഞു. കൈകൾക്കുണ്ടാകുന്ന പരിക്ക് ഉടൻ ചികിത്സിച്ചാൽ സാധാരണ നിലയിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.