Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​യ്യാ​ൻ സ്റ്റ​ഡി...

റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ സ​മ്മ​ർ സ്‌​കൂ​ൾ ആ​രം​ഭി​ച്ചു

text_fields
bookmark_border
summer school
cancel

മ​നാ​മ: ഒ​ഴി​വ് ദി​ന​ത്തി​ലെ ആ​ല​സ്യ​ത്തി​ൽ​നി​ന്ന് അ​ക​റ്റി കു​ട്ടി​ക​ളെ ഉ​ത്ത​മ പൗ​ര​ന്മാ​രാ​യി വാ​ർ​ത്തെ​ടു​ക്കാ​ൻ ഉ​ത​കു​ന്ന ക​ർ​മ പ​രി​പാ​ടി​ക​ളു​മാ​യി അ​ൽ റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ സ​മ്മ​ർ സ്കൂ​ൾ ആ​രം​ഭി​ച്ചു.

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ പ​ല കു​ട്ടി​ക​ൾ​ക്കും മ​ദ്റ​സ പ​ഠ​ന​ത്തി​നോ ധാ​ർ​മി​ക പ​ഠ​ന​ത്തി​നോ സൗ​ക​ര്യം ല​ഭി​ച്ചി​രി​ക്കാ​ൻ വ​ഴി​യി​ല്ല എ​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, പ​ല കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടും മ​ത വി​ദ്യാ​ഭ്യാ​സം ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​രു ആ​ശ്വാ​സം എ​ന്ന നി​ല​യി​ലാ​ണ് വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ഈ ​കോ​ഴ്സ് ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ വ​ള​രെ ചെ​റു​പ്പം മു​ത​ൽ ആ​ർ​ജി​ച്ചെ​ടു​ക്കേ​ണ്ട സ്വ​ഭാ​വ ഗു​ണ​ങ്ങ​ൾ, ധ​ർ​മ ചി​ന്ത​ക​ൾ, സ​ഹ​ജീ​വി സ്നേ​ഹം, പ​ര​സ്പ​ര സ​ഹാ​യ​ങ്ങ​ൾ, പ​രി​ശു​ദ്ധ ഖു​ർ​ആ​ൻ മ​നഃ​പാ​ഠം എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള ഇ​സ്‌​ലാ​മി​ക മ​ത​പ​ഠ​ന ഫ്ലാ​ഷ് കോ​ഴ്‌​സി​നാ​ണ് റ​യ്യാ​ൻ സെ​ന്റ​റി​ൽ ആ​രം​ഭം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഞ്ച് വ​യ​സ്സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​കോ​ഴ്‌​സി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബ​ഹ്‌​റൈ​നി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഞാ​യ​ർ, ചൊ​വ്വ, വ്യാ​ഴം എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 11.30 വ​രെ ന​ട​ക്കു​ന്ന ക്ലാ​സു​ക​ളി​ലേ​ക്ക് ബ​ഹ്‌​റൈ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ഡ്മി​ഷ​നു​വേ​ണ്ടി 3604 6005, 3985 9510 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsSummer School
News Summary - Rayyan Study Center Summer School Starts
Next Story