കേന്ദ്ര നയത്തിനെതിരെ വിശാല സഖ്യം രൂപപ്പെടണം -റസാഖ് പാലേരി
text_fieldsപ്രവാസി വെൽഫെയർ സംഘടിപ്പിച്ച നേതൃസംഗമത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന
പ്രസിഡന്റ് റസാഖ് പാലേരി സംസാരിക്കുന്നു
മനാമ: രാജ്യത്തിന്റെ തനതായ പൈതൃകവും സാമൂഹിക സുരക്ഷയും നിലനിർത്തുന്നതിന് രാജ്യത്തെ മതേതര ജനാധിപത്യ ശക്തികളും പൗര സമൂഹവും ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആഹ്വാനം ചെയ്തു. ഹ്രസ്വ സന്ദർശനത്തിന് ബഹ്റൈനിൽ എത്തിയ അദ്ദേഹം പ്രവാസി വെൽഫെയർ സംഘടിപ്പിച്ച നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു.രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ജനാധിപത്യ വിരുദ്ധതയുടെ ഭാഗമാണ്.
കോൺഗ്രസ് ഉൾപ്പെടെ മുഴുവൻ മതേതര ജനാധിപത്യ പാർട്ടികളും പ്രാദേശിക പാർട്ടികളും ഇടതുപക്ഷവുമടക്കമുള്ള പാർട്ടികളും ഉൾപ്പെടുന്ന വിശാല രാഷ്ടീയ മുന്നേറ്റം രൂപപ്പെടണം. രാജ്യത്തിന്റെ ബജറ്റ് വരുമാനത്തിന്റെ 33 ശതമാനത്തിന് തുല്യമായ സംഖ്യ രാജ്യത്തേക്കയക്കുന്ന പ്രവാസി സമൂഹത്തിന്റെ പുനരധിവാസത്തിന് സർക്കാർ ബജറ്റുകളിൽ അവഗണന മാത്രമുണ്ടാകുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും ഇർഷാദ് കോട്ടയം നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.