തൊഴിലാളികൾക്ക് ആശ്വാസമായി ഐ.സി.ആർ.എഫ്
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേസ്റ്റ് ക്വഞ്ചേഴ്സ് ടീം വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടി ആരംഭിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ വേനലിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ജാനുസാനിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിലെ ലേബർ അഫയേഴ്സ് അസി. അണ്ടർ സെക്രട്ടറി അഹമ്മദ് ജാഫർ അൽ-ഹയ്ക്കിയും തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷനൽ സേഫ്റ്റി എൻജിനീയർ ഹുസൈൻ അൽ ഹുസൈനിയും പങ്കെടുത്തു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോ. സെക്രട്ടറിമാരായ നിഷ രംഗരാജൻ, അനീഷ് ശ്രീധരൻ, ജോ. ട്രഷറർ രാകേഷ് ശർമ, അംഗങ്ങളായ നാസർ മഞ്ചേരി, പങ്കജ് മാലിക്, സിറാജ്, മുരളീകൃഷ്ണൻ, ജവാദ് പാഷ, എംബസി പ്രതിനിധി സുരൻ ലാൽ, അൽ നമൽ കോൺട്രാക്ടിങ് പ്രോജക്ട് മാനേജർ/കോഓഡിനേറ്റർ നിതിൻ ജോർജ്, പ്രോജക്ട് മാനേജർ പ്രിയന്ത നാനായക്കര, കാർപെന്ററി വിഭാഗം മേധാവി ബോഗിലാൽ സുത്താർ, ബോഹ്റ കമ്യൂണിറ്റി അംഗങ്ങളായ അബ്ബാസ് ധോലെറവ്ല, കുതുബ് വക്കിൽ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
തുടർച്ചയായ ഏഴാം വർഷമാണ് ഐ.സി.ആർ.എഫ് തേസ്റ്റ് ക്വഞ്ചേഴ്സ് ടീം ബോധവത്കരണ പരിപാടി നടത്തുന്നത്. തൊഴിലാളികൾക്ക് കുടിവെള്ളവും പഴങ്ങളും ഇതോടൊപ്പം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.