ഫാദർ ഡൈസൺ യേശുദാസിന് കെ.സി.എ സ്വീകരണം
text_fieldsഫാദർ ഡൈസൺ യേശുദാസിന് കെ.സി.എയും തിരുവനന്തപുരം അതിരൂപത പ്രവാസികളും
ചേർന്ന് നൽകിയ സ്വീകരണത്തിൽനിന്ന്
മനാമ: തെക്കേ കൊല്ലംകോട് ഇടവകയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെത്തിയ ഫാദർ ഡൈസൺ യേശുദാസിന് കെ.സി.എയും തിരുവനന്തപുരം അതിരൂപത പ്രവാസികളും ചേർന്ന് സ്വീകരണം നൽകി. കെ.സി.എ പ്രസിഡന്റ് ജയിംസ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കെ.ജി. ബാബുരാജ് ഉദ്ഘാടനംചെയ്തു.
മറുപടി പ്രസംഗത്തിൽ ഫാദർ ഡൈസസ് ബഹ്റൈനിൽ നിന്നും രണ്ട് വർഷമായി കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ അന്വേഷണത്തിന് വേണ്ടിയും ദുബൈ ജയിലിൽ കഴിയുന്ന രണ്ടു മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി പ്രവർത്തിക്കുന്നതിനും എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർഥിച്ചു.
പ്രസ്തുത യോഗത്തിൽ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, കെ.സി.എ മുൻ പ്രസിഡന്റ് സേവി മാത്തുണ്ണി, തൂത്തൂർ ഫറോന മെംബർ മരിയനായകം എന്നിവർ ആശംസകൾ അർപ്പിച്ചു.
തെക്കേ കൊല്ലംകോട് ഇടവകാംഗങ്ങളായ ഷാജി പൊഴിയൂർ, ഡൊമിനിക് തോമസ്, ബിനുലാല്, ഷാർബിൻ അലക്സ്, അനു മരിയ ക്രൂസ്, മഞ്ജു ഡൊമിനിക്, ദീപ ജോസ്, ആലിയ ഷാർബിൻ എന്നിവർ സ്വീകരണ യോഗത്തിന് നേതൃത്വം നൽകി. തിരുവനന്തപുരം അതിരൂപതയിലെ പ്രവാസി ബിസിനസുകാരെയും യോഗത്തിൽ ആദരിച്ചു.
അറേബ്യൻ മ്യൂസിക് ക്രിയേഷന്റെ ബാനറിൽ പുറത്തിറക്കിയ ആലംബരുടെ അമ്മ എന്ന പരിശുദ്ധ മാതാവിന്റെ അതിമനോഹര ഗാനത്തിന് സംഗീതവും ശബ്ദവും നൽകിയ ലിൻസിമോൾ ജോസഫിനെ ഫാദർ ഡൈസൺ യേശുദാസ് പ്രസ്തുത യോഗത്തിൽ പുരസ്കാരം നൽകി ആദരിച്ചു.
ഫാദർ ഡൈസൺ യേശുദാസിന് ചിന്നത്തുറ ഇടവകയും ഇരവി പുത്തൻ ഇടവക പ്രവാസികളും ചേർന്ന് പൊന്നാട നൽകി ആദരിച്ചു. തൂത്തുർ, പുല്ലുവിള, കോവളം, വലിയതുറ ഫൊറോനകളിൽനിന്നുമുള്ള ഇടവകകളിലെ പ്രവാസികളും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ബി.എം.സിയുടെയും ടീം ജ്വാലയുടെയും നേതൃത്വത്തിലുള്ള കലാപരിപാടികൾ അരങ്ങേറി.
കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും സൂസയ്നായകം നന്ദിയും രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.