ബഹ്റൈനിൽ പ്രവാസികളെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശിപാർശ
text_fieldsമനാമ: പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശിപാർശ. ഇക്കാര്യം സർക്കാരിെൻറ പരിഗണനയിലാണെന്ന് സോഷ്യൽ ഇൻഷുറൻസ് ഒാർഗനൈസേഷൻ (എസ്.െഎ.ഒ) അധികൃതർ പ്രാദേശിക പത്രത്തോട് വെളിപ്പെടുത്തി.
പ്രവാസികളെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർദേശം അഹ്മദ് അൽ അൻസാരി അധ്യക്ഷനായ പാർലമെൻറിെൻറ സർവീസ് കമ്മിറ്റിയാണ് മുന്നോട്ട് വെച്ചത്. പ്രവാസികളെയും മിലിട്ടറി പെൻഷൻ നിയമത്തിൽ ഉൾപ്പെടുത്തുന്നതുവഴി പ്രതിവർഷം 200 മില്യൺ ദിനാർ നേടാൻ കഴിയുമെന്ന് എസ്.െഎ.ഒ അറിയിച്ചു. ശിപാർശ അനുസരിച്ച് പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ പ്രതിമാസം നിശ്ചിത തുക പെൻഷൻ ഫണ്ടിലേക്ക് അടക്കണം. സേവനം അവസാനിക്കുേമ്പാൾ ഇവർക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
പെൻഷൻ ഫണ്ടിൽ മതിയായ നിക്ഷേപം ഉറപ്പ് വരുത്തുന്നതിന് പ്രവാസികളെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് എം.പിമാരും ആവശ്യപ്പെട്ടിരുന്നു. ബഹ്റൈനികളല്ലാത്തവർക്ക് സോഷ്യൽ ഇൻഷുറൻസ് നിർത്തലാക്കിയ 1977ലെ നിയമം പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. അതുവരെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളും പെൻഷൻ ഫണ്ടിെൻറ പരിധിയിൽ വന്നിരുന്നു.
പുതിയ ശിപാർശ അനുസരിച്ച് ചുരുങ്ങിയ വിരമിക്കൽ പ്രായം 55 വയസായാണ് നിജപ്പെടുത്തിയിരിക്കുന്നത്. തൊട്ടുമുമ്പുള്ള അഞ്ച് വർഷത്തെ ശരാശരി ശമ്പളം അടിസ്ഥാനമാക്കിയായിരിക്കും പെൻഷൻ കണക്കാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.