വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറ് 14ന് തുടങ്ങും
text_fieldsമനാമ: ബഹ്റൈനിൽ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറ് സെപ്റ്റംബർ 14ന് തുടങ്ങുമെന്ന് ലേബർ മാർക്കറ്റ് അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമെൻറ് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറ് നിർത്തിവെച്ചത്.
വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറിെൻറ കാര്യത്തിൽ അംഗീകൃത റിക്രൂട്ടിങ് ഏജൻസികളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കുന്നതായും എൽ.എം.ആർ.എ അറിയിച്ചു.സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി നിയമനം സുഗമമാക്കുന്നതിന് ഇത് സഹായിക്കും. അംഗീകാരമില്ലാത്ത ഏജൻസികളുമായി ബന്ധപ്പെടരുതെന്ന് എൽ.എം.ആർ.എ അറിയിച്ചു. അനധികൃത റിക്രൂട്ട്മെൻറ് സ്ഥാപനങ്ങളിൽനിന്ന് മണിക്കൂർ അടിസ്ഥാനത്തിൽ ജോലിക്കാരെ നിയമിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അംഗീകാരമുള്ള ഏജൻസികളുടെ പട്ടിക www.lmra.bh എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.