റെഡ് ലിസ്റ്റ് രാജ്യക്കാർക്ക് പുതിയ വർക് പെർമിറ്റ് നൽകുന്നത് നിർത്തി
text_fieldsമനാമ: ഇന്ത്യ ഉൾപ്പെടെ റെഡ്ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർക്ക് പുതിയ വർക് പെർമിറ്റ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ) ആണ് ഇക്കാര്യം അറിയിച്ചത്.ബഹ്റൈന് പുറത്തുള്ളവർക്കാണ് നിയന്ത്രണം ബാധകം.
കോവിഡ് കേസുകൾ ഉയർന്ന രാജ്യങ്ങളെ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തി മേയ് 24 മുതലാണ് ബഹ്റൈൻ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയത്. ഇൗ രാജ്യങ്ങളിൽനിന്ന് ബഹ്റൈൻ പൗരൻമാർക്കും ബഹ്റൈനിൽ റസിഡൻസ് പെർമിറ്റ് ഉള്ളവർക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി നാഷനൽ മെഡിക്കൽ ടീമിെൻറ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് എൽ.എം.ആർ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.