കാർബൺ ബഹിർഗമനം കുറക്കൽ: ഫോറം സംഘടിപ്പിച്ചു
text_fieldsമനാമ: കാർബൺ ബഹിർഗമനം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈൻ എൻജിനീയേഴ്സ് സൊസൈറ്റി ഫോറം സംഘടിപ്പിച്ചു.
പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ, വൈദ്യുതി, ജല അതോറിറ്റി, അമേരിക്കൻ സൊസൈറ്റി ഓഫ് ഹീറ്റിങ്, കൂളിങ് ആൻഡ് എയർകണ്ടീഷനിങ് എൻജിനീയേഴ്സ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഫോറം. ജുഫൈറിലെ എൻജിനീയേഴ്സ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച ഫോറത്തിൽ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം എന്നീ മേഖലകളിലുള്ള പ്രമുഖർ വിഷയാവതരണം നടത്തി.
സുസ്ഥിര വികസന മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സർക്കാർ, സർക്കാറിതര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രമുഖരും സന്നിഹിതരായിരുന്നു.
നവീന ഊർജ മേഖലകളുടെ ഉപയോഗം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നു.ഇത്തരമൊരു സുപ്രധാന വിഷയത്തിൽ സഹകരിച്ചവർക്ക് ബഹ്റൈൻ എൻജിനീയേഴ്സ് സൊസൈറ്റി പ്രസിഡന്റ് ഡോ. റാഇദ് അൽ അലവി പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.