ദേവ്ജി-ബി.കെ.എസ് ജി.സി.സി കലോത്സവം: രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് -ഏപ്രിൽ മാസങ്ങളിലായി നടത്തുന്ന ദേവ്ജി-ബി.കെ.എസ് ജി.സി.സി കലോത്സവത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. https://www.bksbahrain.com/gcckalotsavam2024 എന്ന ലിങ്ക് വഴി മാർച്ച് 15 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയുന്നതരത്തിലാണ് ക്രമീകരണം. മാർച്ച് അവസാനം മുതൽ വ്യക്തിഗത സ്റ്റേജ് ഇതര മത്സരങ്ങൾ ആരംഭിക്കും. ശാസ്ത്രീയ നൃത്തമത്സരങ്ങൾ ഈദ് അവധി ദിവസങ്ങളിലാകും. ഗ്രൂപ് മത്സരങ്ങളിൽ ജി.സി.സി രാജ്യത്ത് താമസിക്കുന്ന ഏതു രാജ്യത്തുനിന്നുള്ള കുട്ടികൾക്കും പങ്കെടുക്കാം. അതേസമയം വ്യക്തിഗത ഇനങ്ങൾ ഇന്ത്യൻ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് 39777801, 37789495, 38360489, 39898050 എന്നീ നമ്പറുകളിലോ വാട്സ്ആപ് വഴിയോ ബന്ധപ്പെടാം. സമാജത്തിലെ ബാലകലോത്സവം ഓഫിസിൽനിന്ന് വിവരങ്ങൾ ലഭിക്കും. പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 7.30 മുതൽ 9.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയും ഓഫിസ് പ്രവർത്തിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.