ബഹ്റൈനെതിരായ പ്രചാരണത്തിന് ബൈറൂത് വേദിയായതിനെ അപലപിച്ചു
text_fieldsമനാമ: ബഹ്റൈനെതിരെയുള്ള തെറ്റായ പ്രചാരണത്തിന് ബൈറൂത്തിൽ നടത്തിയ വാർത്തസമ്മേളനത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അറബ് ലീഗ് കരാറുകൾക്കുമെതിരാണിതെന്ന് ബഹ്റൈൻ കുറ്റപ്പെടുത്തി.
ഇത്തരമൊരു വിഷലിപ്ത പ്രചാരണത്തിന് ബൈറൂത് വേദിയാവാൻ പാടില്ലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട പരാതി അറബ് ലീഗ് സെക്രട്ടേറിയറ്റിലേക്ക് വിദേശകാര്യ മന്ത്രാലയം അയച്ചിട്ടുണ്ട്. ബഹ്റൈെൻറ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടൽ നടത്താനുള്ള ശ്രമത്തിന് ലബനാനിെൻറ ഭാഗത്തുനിന്നുമുള്ള പിന്തുണ വേദനജനകമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.