ആപ്പിെൻറ വിജയത്തില്‍ ആഹ്ലാദിച്ച് ആം ആദ്മി ബഹ്റൈന്‍ കൂട്ടായ്മ
text_fieldsമനാമ: ഇന്ത്യയില്‍ വളരെ പതുക്കെയാണെങ്കിലും അരവിന്ദ് കെജ്രിവാല്‍ മുന്നോട്ടുവെക്കുന്ന നവ രാഷ്ട്രീയം കരുത്താര്‍ജിക്കുമെന്ന് ആം ആദ്മി കൂട്ടായ്മ ബഹ്‌റൈന്‍ ഘടകം അഭിപ്രായപ്പെട്ടു. വികസന രാഷ്ട്രീയവും ഭരണവും സാധാരണക്കാര്‍ക്ക് വേണ്ടിയെന്ന മുദ്രാവാക്യവും വര്‍ഗീയ-കുടുംബ രാഷ്ട്രീയത്തിന് ബദല്‍ ആകുമെന്ന് ഡല്‍ഹിക്കുശേഷം പഞ്ചാബും തെളിയിച്ചിരിക്കുകയാണ്. ജാതി-മത ചിന്തയിലൂന്നിയുള്ള രാഷ്ട്രീയം മാറണം. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും രാജ്യത്തിെൻറ വികസനവും ആയിരിക്കണം മുഖ്യലക്ഷ്യം. ദേശീയ പാര്‍ട്ടിയായി വളരുന്നതില്‍ ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബിലെ വിജയം കരുത്താണെന്നും വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ആം ആദ്മി കൂട്ടായ്മ-ബഹ്‌റൈന്‍ ഘടകം നേതാക്കളായ നിസാര്‍ കൊല്ലവും കെ.ആര്‍. നായരും പ്രസ്താവനയില്‍ അറിയിച്ചു. മധുരം പങ്കുവെച്ചാണ് നേതാക്കളും പ്രവർത്തകരും വിജയം ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.