കൊയിലാണ്ടിക്കൂട്ടം രോഗികൾക്കുള്ള സഹായപ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsമനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ബഹ്റൈൻ ചാപ്റ്റർ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങളിൽ കൊയിലാണ്ടി താലൂക്കിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിരിക്കും കൂടുതൽ ശ്രദ്ധ നൽകുകയെന്ന് ഭാരവാഹികൾ പറഞ്ഞു. പുതിയ കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങിന്റെ ഭാഗമായി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും വനിത വിഭാഗവും സമാഹരിച്ച തുക, കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾ വഴി ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായ രോഗികൾക്ക് നൽകുമെന്ന് ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ എന്നിവർ അറിയിച്ചു.
കൊയിലാണ്ടി പൂക്കാട് പ്രവർത്തിക്കുന്ന അഭയം പാലിയേറ്റിവിന് രണ്ട് വീൽചെയറിനുള്ള സഹായ പ്രഖ്യാപനത്തോടെ സഹായപദ്ധതിക്ക് തുടക്കംകുറിച്ചു. ഇജാസ് കൊയിലാണ്ടി നൽകിയ സഹായം ട്രഷറർ നൗഫൽ നന്തി ഏറ്റുവാങ്ങി. രക്ഷാധികാരികളായ സെയിൻ കൊയിലാണ്ടി, സുരേഷ് തിക്കോടി, ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി, ഒ.ഐ.സി.സി. പ്രസിഡന്റ് ബിനു കുന്നന്താനം, പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ, ജി.ടി.എഫ് ഗ്ലോബൽ ചെയർമാൻ എ.കെ. രാധാകൃഷ്ണൻ, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.