ചൂടിന് ആശ്വാസം; ഉമ്മു ശഊം നീന്തൽക്കുളം വീണ്ടും തുറന്നു
text_fieldsമനാമ: കനത്ത ചൂടിന് ആശ്വാസമാകാൻ നവീകരിച്ച ഉമ്മു ശഊം നീന്തൽക്കുളം വീണ്ടും തുറന്നു. ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. കോവിഡ്-19 മഹാമാരിയെത്തുടർന്ന് അടച്ചുപൂട്ടിയതിന് ശേഷം ഇപ്പോഴാണ് കുളം തുറന്നു നൽകുന്നത്. മാഹൂസിലെ ഉമ്മു ശഊം കളിസ്ഥലവും നീന്തൽക്കുളവും മുനിസിപ്പൽ, കാർഷിക മന്ത്രാലയം, കാപിറ്റൽ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ നവീകരണം പൂർത്തിയാക്കിയിരുന്നു. മാഹൂസ് ബ്ലോക്ക് 334ലാണ് നീന്തൽക്കുളമുള്ളത്. രാജ്യത്തിന്റെ പാരമ്പര്യവും ചരിത്രപരമായ സ്മരണയും നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഉമ്മു ശഊം നീന്തൽക്കുളം നവീകരിച്ചതെന്ന് പാർലമെന്റംഗം അഹ്മദ് അസ്സുലൂം ഉദ്ഘാടനവേളയിൽ വ്യക്തമാക്കി. ഇതിന്റെ പുനരുദ്ധാരണത്തിൽ പങ്കാളികളായ വിവിധ സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.