പി.ടി. തോമസ്, കെ. കരുണാകരൻ: ജനഹൃദയങ്ങളിൽ എക്കാലവും നിലനിൽക്കുന്ന നേതാക്കൾ –ഒ.െഎ.സി.സി
text_fieldsമനാമ: കഴിഞ്ഞ ദിവസം അന്തരിച്ച കെ.പി.സി.സി വർക്കിങ് പ്രസിഡൻറും തൃക്കാക്കര എം.എൽ.എയുമായ പി.ടി. തോമസ്, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ എന്നിവരുടെ അനുസ്മരണം ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തി. ജനകീയ നേതാക്കളായിരുന്ന കെ. കരുണകാരനും പി.ടി. തോമസും എക്കാലവും ജനഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് അനുസ്മരണ യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രവർത്തകരുടെ വികാരം മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ് ഇവരുടെ വിജയം.
വെല്ലൂർ മെഡിക്കൽ കോളജ് മുതൽ രവിപുരം ശ്മശാനം വരെ ഒരു നോക്കുകാണാൻ തടിച്ചു കൂടിയ ജനങ്ങളാണ് പി.ടി. തോമസ് എന്ന നേതാവിെൻറ ശക്തി. ശരിയുടെ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. ആ നിലപാടുകൾ അവസാനം വരെ നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു.
ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷതവഹിച്ചു. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, ജില്ല പ്രസിഡൻറുമാരായ ചെമ്പൻ ജലാൽ, ഷാജി പൊഴിയൂർ, ജില്ല സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.