സുലൈമാന്‍ സേട്ട് അനുസ്മരണ ഗാനം പ്രകാശനം ചെയ്തു
text_fieldsമനാമ: മൂന്നര പതിറ്റാണ്ട് ഇന്ത്യന്‍ പാർലമെൻറ് അംഗവും ഇന്ത്യന്‍ നാഷനല്‍ ലീഗ് സ്ഥാപക അധ്യക്ഷനുമായ ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ അനുസ്മരിച്ച് ഖത്തര്‍ പ്രവാസിയും ജി.സി.സി ഐ എം.സി.സി ഭാരവാഹിയുമായ പി.പി. സുബൈര്‍ ചെറുമോത്ത് രചിച്ച ഗാനോപഹാരം പ്രമുഖ ചരിത്രകാരനും മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി ചെയര്‍മാനുമായ ഡോ. ഹുസൈന് രണ്ടത്താണി പ്രകാശനം ചെയ്തു. ഫസല്‍ നാദാപുരം സംഗീതം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് എം.എ. ഗഫൂര്‍ ആണ്.
ന്യൂനപക്ഷ, ദലിത് ജനവിഭാഗത്തിെൻറ അവകാശ സംരക്ഷണത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു സുലൈമാന്‍ സേെട്ടന്ന് ഹുസൈന് രണ്ടത്താണി അനുസ്മരിച്ചു. ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയര്മാന് സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.'ഓർമകളിലെ സേട്ട് സാഹിബ്' എന്ന വിഷയത്തില്‍ മുതിർന്ന മാധ്യമ പ്രവർത്തകനും സുലൈമാന്‍ സേട്ട് ജീവചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഹസന് ചെറൂപ്പ സംസാരിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, വൈസ് പ്രസിഡൻറ് സി.എച്ച്. മുസ്തഫ എന്നിവര്‍ സംസാരിച്ചു.
'മാപ്പിളപ്പാട്ടിെൻറ കാലിക പ്രസക്തി' എന്ന വിഷയത്തില്‍ മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസല്‍ എളേറ്റില്‍ സംസാരിച്ചു. ജി.സി.സി ഐ.എം.സി.സി കണ്‍വീനര്‍ ഖാന് പാറയില്‍ സ്വാഗതവും മുഫീദ് കൂരിയാടന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.