വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധികൾ കിൻറർഗാർട്ടനുകൾ സന്ദർശിച്ചു
text_fieldsമനാമ: കോവിഡ് പ്രതിരോധത്തിന് സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ വിലയിരുത്താൻ വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധികൾ കിൻറർഗാർട്ടനുകൾ സന്ദർശിച്ചു.കിൻറർഗാർട്ടനുകൾക്കുവേണ്ടിയുള്ള ആക്ടിങ് ഡയറക്ടർ ഡോ. ലുബ്ന സുലൈബീഖിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. സ്കൂളുകളിലും കിൻറർഗാർട്ടനുകളിലും എത്തി പഠനം നടത്താൻ താൽപര്യം അറിയിച്ച വിദ്യാർഥികൾക്കായി ഒക്ടോബർ 25 മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് മുൻകരുതലുകൾ പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകൾ നടത്തുക. ഇതിനായി പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കിൻറർഗാർട്ടനുകളിലെ ക്ലാസ്മുറികൾ, ലബോറട്ടറികൾ, ടോയ്ലറ്റുകൾ, കളിസ്ഥലം എന്നിവിടങ്ങളിലെ ആരോഗ്യ, സുരക്ഷാ മുൻകരുതൽ നടപടികൾ സംഘം വിലയിരുത്തി.കിൻറർഗാർട്ടനുകളിൽ എത്തുന്ന എല്ലാവരുടെയും ശരീരോഷ്മാവ് പ്രവേശനകവാടത്തിൽ പരിശോധിക്കുമെന്ന് സംഘം അറിയിച്ചു.സാമൂഹിക അകലം, ശുചീകരണ സാമഗ്രികൾ എന്നിവ ഉറപ്പുവരുത്തണം. വിവിധ ഗവർണറേറ്റുകളിൽ അടുത്തിടെ തുറന്ന കിൻറർഗാർട്ടനുകളും സംഘം സന്ദർശിച്ചു. ഇവയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിലാണെന്ന് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.