റസിഡൻസ് പെർമിറ്റ് ഫീസ് പുനരാരംഭിച്ചു
text_fieldsമനാമ: റസിഡൻസ് പെർമിറ്റ് പുതുക്കുന്നതിനും കാൻസൽ ചെയ്യുന്നതിനുമുള്ള ഫീസ് ഇൗടാക്കുന്നത് ജനുവരി ഒന്നുമുതൽ പുനരാരംഭിച്ചതായി നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ഇളവിെൻറ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഫീസ് പുനരാരംഭിക്കുന്നത്.
സന്ദർശക വിസകൾക്ക് ജനുവരി 21 വരെ കാലാവധി ഉണ്ടായിരിക്കുമെന്നും എൻ.പി.ആർ.എ അറിയിച്ചു. എന്നാൽ, ഇ-ഗവൺമെൻറ് പോർട്ടലിലൂടെയോ എൻ.പി.ആർ.എ ഒാഫിസുകൾ വഴിയോ സന്ദർശക വിസകൾ പുതുക്കുേമ്പാൾ ഫീസ് ഇൗടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.