Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ സ്റ്റാ​ഫി​ന്റെ ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​ന് ആ​ദ​ര​വ്

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ൾ സ്റ്റാ​ഫി​ന്റെ ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​ന് ആ​ദ​ര​വ്
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി സേ​വ​നം ന​ൽ​കി​വ​രു​ന്ന അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. ശ​നി​യാ​ഴ്ച ഇ​സ ടൗ​ണി​ലെ ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ആ​ദ​രി​ച്ച​ത്. ഇ​സ ടൗ​ൺ കാ​മ്പ​സി​ലെ​യും ജൂ​നി​യ​ർ കാ​മ്പ​സി​ലെ​യും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ 10 മു​ത​ൽ 30 വ​രെ വ​ർ​ഷ​ങ്ങ​ളാ​യി സ്കൂ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​വ​രെ സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും ന​ൽ​കി ആ​ദ​രി​ച്ചു.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, അ​സി. സെ​ക്ര​ട്ട​റി​യും അ​ക്കാ​ദ​മി​ക് അം​ഗ​വു​മാ​യ ര​ഞ്ജി​നി മോ​ഹ​ൻ, പ്രോ​ജ​ക്ട് ആ​ൻ​ഡ് മെ​യി​ന്റ​ന​ൻ​സ് അം​ഗം മി​ഥു​ൻ മോ​ഹ​ൻ, ട്രാ​ൻ​സ്‌​പോ​ർ​ട്ട് അം​ഗം മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല, ഭ​ര​ണ​സ​മി​തി അം​ഗം ബി​ജു ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ പ​ള​നി​സ്വാ​മി, ജൂ​നി​യ​ർ വി​ങ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സീ​നി​യ​ർ സ്കൂ​ൾ ആ​ൻ​ഡ് അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി. ​സ​തീ​ഷ്, മി​ഡി​ൽ സെ​ക്ഷ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​സ് തോ​മ​സ്, ജൂ​നി​യ​ർ വി​ങ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്രി​യ ലാ​ജി, സ്റ്റാ​ഫ് പ്ര​തി​നി​ധി പാ​ർ​വ​തി ദേ​വ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ് അ​ധ്യാ​പ​ക​രു​ടെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ളെ എ​ടു​ത്തു​പ​റ​ഞ്ഞു. അ​വ​രു​ടെ മി​ക​ച്ച സേ​വ​ന​മാ​ണ് സ്ഥാ​പ​ന​ത്തി​ന്റെ വി​ജ​യ​ത്തി​ന്റെ അ​ടി​ത്ത​റ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2024-2025 വ​ർ​ഷ​ത്തെ ഇ​ന്ത്യ​ൻ സ്കൂ​ൾ യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ന്റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സ്കൂ​ൾ ഹൗ​സ് പ്ര​തി​നി​ധി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​വാ​ർ​ഡ് ജേ​താ​ക്ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ അ​ധി​കൃ​ത​ർ ഏ​വ​രു​ടെ​യും സ​മ​ർ​പ്പ​ണ​ത്തി​നും ക​ഠി​നാ​ധ്വാ​ന​ത്തി​നും ഹൃ​ദ​യം​ഗ​മ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolGulf Newsgratitude
News Summary - Respect for the long service of Indian school staff
Next Story