ബുദയ്യയിലെയും മനാമയിലെയും പള്ളികളുടെ പുനരുദ്ധാരണം പൂർത്തിയായി
text_fieldsമനാമ: ബുദയ്യയിലെ അബ്ദുല്ലത്തീഫ് അദ്ദൂസരി, മനാമയിലെ ശൈഖ് സുഊദ് എന്നീ പള്ളികളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി സുന്നീ വഖ്ഫ് ഡയറക്ടറേറ്റ് അറിയിച്ചു. നിർദിഷ്ട സമയത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചത് നേട്ടമാണ്. സുന്നീ, ജഅ്ഫരീ ഔഖാഫുകൾക്ക് കീഴിലുള്ള 30 പള്ളികളാണ് പുനരുദ്ധാരണം നടത്താൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശം നൽകിയിരുന്നത്. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിവിധ പള്ളികളുടെ പുനുരദ്ധാരണം പൂർത്തിയായിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.ജഅ്ഫരീ ഔഖാഫിന് കീഴിൽ ബുദയ്യയിലെ ബാറകല്ലാഹ് പളളിയുടെ ഉദ്ഘാടനം ജഅ്ഫരീ വഖ്ഫ് കൗൺസിൽ ചെയർമാൻ യൂസുഫ് ബിൻ സാലിഹ് അസ്സാലിഹ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.