ടൂറിസം മേഖലക്ക് പുത്തനുണർവ്; ചാർട്ട്ഹൗസ് ഹോട്ടൽ മനാമയിൽ തുറന്നു
text_fieldsഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു
മനാമ: ആഗോള ടൂറിസം ലക്ഷ്യസ്ഥാനമായി വളർന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവായി ചാർട്ട്ഹൗസ് ഹോട്ടൽ മനാമയിൽ തുറന്നു. ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിനും ഹാർബർ ഹൈറ്റ്സിനും സമീപമാണ് ചാർട്ട്ഹൗസ് റെസിഡൻസ്. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു.
ടൂറിസം കേന്ദ്രമെന്ന പദവി ഉയർത്തുന്നതിനായി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിന്റെ ഫലമാണ് ടൂറിസം മേഖലയുടെ തുടർച്ചയായ വളർച്ചയെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന റേറ്റിങ്ങുള്ള ഹോട്ടൽ സൗകര്യങ്ങൾ കൂടുതലായി വരുന്നതും അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഹോട്ടൽ ബ്രാൻഡുകൾ ബഹ്റൈനിൽ ശാഖകൾ സ്ഥാപിക്കുന്നതും ടൂറിസം വളർച്ചയുടെ തെളിവാണ്. സ്വകാര്യ മേഖലക്കും നിക്ഷേപകർക്കും നൽകുന്ന പിന്തുണയും സൗകര്യങ്ങളും കൂടുതൽ നിക്ഷേപമുണ്ടാകാൻ കാരണമായിട്ടുണ്ട്.
വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനയും അദ്ദേഹം ചൂണ്ടിക്കാട്ടി. മുനിസിപ്പാലിറ്റികാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക്, ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി, വാണിജ്യ, വ്യവസായമന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.