Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നാ​മ സെ​ൻ​ട്ര​ൽ...

മ​നാ​മ സെ​ൻ​ട്ര​ൽ സാ​ഹി​ത്യോ​ത്സ​വ്: സ​ൽ​മാ​ബാ​ദ് സെ​ക്​​ട​ർ ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
മ​നാ​മ സെ​ൻ​ട്ര​ൽ സാ​ഹി​ത്യോ​ത്സ​വ്: സ​ൽ​മാ​ബാ​ദ് സെ​ക്​​ട​ർ ചാ​മ്പ്യ​ന്മാ​ർ
cancel
camera_alt??????? ?????????? ?????????? ???????????????? ?????? ?????????? ??????????????????? ?????????????????? ???????????? ?????????? ???

മ​നാ​മ: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും സ​ർ​ഗ​വാ​സ​ന​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന് ന​തി​നാ​യി രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) ഗ​ൾ​ഫി​ലു​ട​നീ​ളം ന​ട​ത്തി​വ​രു​ന്ന സാ​ഹി​ത്യോ​ത്സ ​വ് 11ാമ​ത് എ​ഡി​ഷ​​െൻറ മൂ​ന്നാം​ഘ​ട്ട​മ​ത്സ​രം പൂ​ർ​ത്തി​യാ​യി. ആ​റു​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 106 ഇ​ന​ങ്ങ​ളി​ൽ ന​ട​ന്ന മ​നാ​മ സെ​ൻ​ട്ര​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ മൂ​ന്നാ​മ​തും സ​ൽ​മാ​ബാ​ദ് സെ​ക്​​ട​ർ ചാ​മ്പ്യ​ന്മാ​രാ​യി. സ​ൽ​മാ​നി​യ, ബു​ദ​യ്യ എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. സെ​ൻ​ട്ര​ൽ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ഹ​മീ​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ അ​ഡ്​​മി​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ​സ​ലാം മു​സ്​​ലി​യാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.


ആ​ർ.​എ​സ്‌.​സി ഗ​ൾ​ഫ് കൗ​ൺ​സി​ൽ അം​ഗം അ​ബ്​​ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ സാ​ഹി​ത്യോ​ത്സ​വ് സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​സി.​എ​ഫ് നേ​താ​ക്ക​ളാ​യ നി​സാം മു​സ്​​ലി​യാ​ർ, യൂ​സു​ഫ് അ​ഹ്‌​സ​നി കൊ​ള​ത്തൂ​ർ, ഹു​സൈ​ൻ സ​ഖാ​ഫി കൊ​ള​ത്തൂ​ർ, ഷം​സു മാ​മ്പ, ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി, മ​ൻ​സൂ​ർ മാ​സ്​​റ്റ​ർ, അ​ബൂ​ബ​ക്ക​ർ സ​ഖാ​ഫി മു​ള്ളൂ​ർ​ക്ക​ര, ആ​ർ.​എ​സ്.​സി നേ​താ​ക്ക​ളാ​യ വി.​പി.​കെ മു​ഹ​മ്മ​ദ്, ന​വാ​സ് മു​സ്​​ലി​യാ​ർ, അ​ബ്​​ദു​ല്ല ര​ണ്ട​ത്താ​ണി, ഷ​ബീ​ർ മാ​സ്​​റ്റ​ർ, ബ​ഷീ​ർ മാ​സ്​​റ്റ​ർ, ഫൈ​സ​ൽ അ​ല​ന​ല്ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ഹി​ത്യോ​ത്സ​വ് മ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്ക് സെ​ൻ​ട്ര​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​നൗ​ഫ​ൽ, ഷ​മീ​ർ, ഇ​ർ​ഫാ​ദ്, റാ​ഷി​ദ്, ത​സ്‌​ലീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫൈ​സ​ൽ വ​ട​ക​ര സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsrisala study centerBahrain News
News Summary - risala study center-bahrain news-gulf news
Next Story