റോഡ് സേഫ്റ്റി; കിങ് ഫഹദ് കോസ്വെ അതോറിറ്റിക്ക് ഫോർ സ്റ്റാർ പദവി
text_fieldsമനാമ: റോഡ് സേഫ്റ്റി മേഖലയിൽ ബഹ്റൈനെയും സൗദിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വെ അതോറിറ്റിക്ക് ഫോർ സ്റ്റാർ പദവി. ഇന്റർനാഷനൽ റോഡ് അസസ്സ്മെന്റ് പ്രോഗ്രാമിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കാനായത്.
റോഡ് സുരക്ഷയിൽ നേട്ടം കൈവരിക്കാനും കഴിഞ്ഞ വർഷങ്ങളിൽ കോസ്വേക് സാധ്യമായിട്ടുണ്ടെന്ന് വിലയിരുത്തി. 2023ൽ വലിയ അപകടങ്ങളിൽ 52 ശതമാനം കുറവാണുണ്ടായത്. ഈ വർഷമാകട്ടെ അത് 77 ശതമാനം കുറഞ്ഞു. കൂടാതെ മുൻ വർഷത്തെ അപേക്ഷിച്ച് സുഗമമായ ഗതാഗത സൂചികയിൽ 14 ശതമാനം വളർച്ചയും കൈവരിച്ചിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള മൂന്നാമത്തെ അതിർത്തിയാണ് കിങ് ഫഹദ് കോസ്വെ. കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നതരത്തിൽ ലൈനുകൾ വർധിപ്പിക്കുകയും യാത്രക്കാർക്കുള്ള ഹാൾ സൗകര്യം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറിൽ 2,500 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. നേരത്തേയുണ്ടായിരുന്നതിനേക്കാൾ 50 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ കൈവരിച്ചിട്ടുള്ളതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.