Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറോം ​ഡ​യ​മ​ണ്ട് ലീ​ഗ്;...

റോം ​ഡ​യ​മ​ണ്ട് ലീ​ഗ്; വി​ൻ​ഫ്രെ​ഡ് യാ​വി​ക്ക് സ്വ​ർ​ണം

text_fields
bookmark_border
റോം ​ഡ​യ​മ​ണ്ട് ലീ​ഗ്
cancel
camera_alt

 റോം ​ഡ​യ​മ​ണ്ട് ലീ​ഗ് വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​ർ സ്റ്റീ​പ്പ്ൾ

ചേ​സി​ൽ സ്വ​ർ​ണം നേടുന്ന

ബ​ഹ്‌​റൈ​​ൻ താ​രം

വി​ൻ​ഫ്രെ​ഡ് യാ​വി

മ​നാ​മ: റോം ​ഡ​യ​മ​ണ്ട് ലീ​ഗി​ൽ ബ​ഹ്‌​റൈ​​ൻ താ​രം വി​ൻ​ഫ്രെ​ഡ് യാ​വി​ക്ക് വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​ർ സ്റ്റീ​പ്പ്ൾ ചേ​സി​ൽ സ്വ​ർ​ണം. പാ​രി​സ് ഒ​ളി​മ്പി​ക്സി​ലെ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വാ​യ യാ​വി, എ​ട്ട് മി​നി​റ്റ് 44.39 സെ​ക്ക​ൻ​ഡി​ലാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

ഒ​രു സെ​ക്ക​ൻ​ഡി​ന്റെ 700ൽ ​ഒ​രു ഭാ​ഗം വ്യ​ത്യാ​സ​ത്തി​ലാ​ണ് യാ​വി​ക്ക് ലോ​ക റെ​ക്കോ​ഡ് ന​ഷ്ട​മാ​യ​ത്. 2018ൽ ​കെ​നി​യ​യു​ടെ ബി​യാ​ട്രി​സ് ചെ​പ്‌​കോ​ച്ച് സ്ഥാ​പി​ച്ച എ​ട്ട് മി​നി​റ്റ് 44.32 സെ​ക്ക​ൻ​ഡാ​ണ് നി​ല​വി​ലെ റെ​ക്കോ​ഡ്.

പാ​രി​സി​ൽ വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​ർ സ്റ്റീ​പ്പ്ൾ ചേ​സി​ൽ വി​ൻ​ഫ്രെ​ഡ് യാ​വി ഒ​ളി​മ്പി​ക് റെ​ക്കോ​ഡ് തി​രു​ത്തി​യി​രു​ന്നു. എ​ട്ട് മി​നി​റ്റ് 52.76 സെ​ക്ക​ൻ​ഡ് എ​ന്ന മി​ന്നു​ന്ന സ​മ​യ​ത്തി​ലാ​ണ് യാ​വി പാ​രി​സി​ൽ വി​ജ​യി​ച്ച​ത്. 2008ൽ ​ബെ​യ്ജി​ങ്ങി​ൽ റ​ഷ്യ​ൻ താ​രം ഗു​ൽ​നാ​ര സ​മി​റ്റോ​വ -ഗാ​ൽ​ക്കി​ന സ്ഥാ​പി​ച്ച 8:58.81 എ​ന്ന റെ​ക്കോ​ഡാ​ണ് യാ​വി മ​റി​ക​ട​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര മീ​റ്റു​ക​ളി​ൽ ശ​ക്ത​മാ​യ ഫി​നി​ഷു​ക​ളാ​ണ് വി​ൻ​ഫ്രെ​ഡ് യാ​വി​യു​ടെ പ്ര​ത്യേ​ക​ത. 2023ൽ ​ബു​ഡാ​പെ​സ്റ്റി​ൽ ന​ട​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സീ​സ​ണി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ സ​മ​യ​ങ്ങ​ളി​ലൊ​ന്നാ​യ 8:50.56 കു​റി​ച്ച് യാ​വി സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യി​രു​ന്നു. 2023ലെ ​റോം ഡ​യ​മ​ണ്ട് ലീ​ഗി​ൽ 9:05.03 ആ​യി​രു​ന്നു യാ​വി​യു​ടെ സ​മ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Winfred Yavi‍Bahrain NewsRome Diamond League
News Summary - Rome Diamond League- Gold for Winfred Yavi
Next Story