മന്ത്രി റോഷി അഗസ്റ്റിനെ ഇടതുപക്ഷ കൂട്ടായ്മ നേതാക്കൾ സന്ദർശിച്ചു
text_fieldsമനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയ ജലസേചന മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിനെ 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം' ഇടതുപക്ഷ കൂട്ടായ്മ പ്രതിനിധികൾ സന്ദർശിച്ചു.
ഇന്ത്യയിലെ വിശിഷ്യാ കേരളത്തിലെ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ നിലനിൽക്കേണ്ട ആവശ്യകത മന്ത്രി സൗഹൃദസംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. വിഴിഞ്ഞത്ത് ഇപ്പോൾ നടക്കുന്ന വികസനവിരുദ്ധ സമരങ്ങൾ എന്തിന്റെ പേരിലായാലും കേരളത്തിന്റെ കുതിപ്പിനെ ഇല്ലാതാക്കി കളയാനുള്ള ബോധപൂർവമായ ശ്രമമാണ്.
മത നിരപേക്ഷത ഉയർത്തിപ്പിടിച്ച് വികസനവിരുദ്ധരായവരെ എതിരിടാൻ കേരളജനതക്ക് കഴിയുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സി.വി. നാരായണൻ, സുബൈർ കണ്ണൂർ, പ്രദീപ് പതേരി, അഡ്വ. ജോയ് വെട്ടിയാടൻ, കാസിം, സുഹൈൽ, ഷാജി മൂതല, മൊയ്തീൻകുട്ടി, അൻവർ കണ്ണൂർ, നൗഷാദ് പൂനൂർ എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.