ഫ്രാൻസിലെ കാസ്റ്റൽസാഗ്രാറ്റിൽ നടന്ന കുതിരയോട്ട വിജയികളായ റോയൽ എൻഡ്യൂറൻസ് ടീമിന് അഭിനന്ദനപ്രവാഹം
text_fieldsമനാമ: ഫ്രാൻസിലെ കാസ്റ്റൽസാഗ്രാറ്റിൽ നടന്ന കുതിരയോട്ട മത്സരത്തിൽഫ്രാൻസിലെ കാസ്റ്റൽസാഗ്രാറ്റിൽ നടന്ന കുതിരയോട്ട മത്സരത്തിൽ വിജയികളായ റോയൽ എൻഡ്യൂറൻസ് ടീമിന് അഭിനന്ദനപ്രവാഹം. ലോക ജൂനിയർ ആൻഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ വിജയം നേടിയ ടീമിനെയും ക്യാപ്റ്റൻ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെയും ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് അഭിനന്ദിച്ചു. ലോക മീറ്റിൽ വിജയികളായത് അഭിമാനാർഹമായ നേട്ടമാണെന്നും രാജ്യത്തിന്റെ കായിക മേഖലയുടെ വളർച്ചക്ക് വിജയം മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റൻ ശൈഖ് നാസർ ബിൻ
ഹമദ് അൽ ഖലീഫ
120 കിലോമീറ്റർ മത്സരത്തിൽ വിജയിച്ച ടീം പങ്കെടുത്ത മറ്റ് 70 മത്സരാർഥികളെയാണ് പിന്തള്ളിയത്. ടീമിനുവേണ്ട എല്ലാ പ്രോത്സാഹനവും നൽകുന്ന ഹമദ് രാജാവിനെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെയും ടീം ക്യാപ്റ്റൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ നന്ദി അറിയിച്ചു. വ്യക്തിഗത തലത്തിൽ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ യു.എ.ഇ എൻഡ്യൂറൻസ് റൈഡർമാരെയും ശൈഖ് നാസർ അനുമോദിച്ചു.
നാലു തലങ്ങളിലുള്ള മത്സരം വിജയകരമായി മൂന്ന് റൈഡർമാർ പൂർത്തിയാക്കിയതോടെ റോയൽ എൻഡ്യൂറൻസ് ടീം ഒന്നാമതെത്തി. ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, തുനീഷ്യ, അർജന്റീന, ആസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, ചൈന, ഫിൻലാൻഡ്, ജർമനി, ഹംഗറി, ഇന്ത്യ, ഇറ്റലി, മോറിത്താനിയ, മലേഷ്യ, പോളണ്ട്, നെതർലൻഡ്സ്, നോർവേ, ഇന്തോനേഷ്യ, പോർചുഗൽ, സ്പെയിൻ, സ്വീഡൻ, യു.എസ്.എ, ഫ്രാൻസ് എന്നീ രാജ്യങ്ങളും മത്സരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.