ആർ.എസ്.സി ഗ്ലോബൽ സമ്മിറ്റ് ബഹ്റൈനിൽ: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsസ്വാഗതസംഘ രൂപവത്കരണ കൺവെൻഷൻ അബൂബക്കർ ലത്വീഫി ഉദ്‌ലാടനം ചെയ്യുന്നു
മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ഗ്ലോബൽ സമ്മിറ്റ് മേയ് 9, 10 തീയതികളിൽ ബഹ്റൈനിലെ മനാമയിൽ നടക്കും. കേരള മുസ്‍ലിം ജമാഅത്തിന്റെ കാർമികത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റിൽ 24 രാജ്യങ്ങളിൽനിന്ന് ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും. സമ്മിറ്റിന്റെ വിജയകരമായ സംഘാടനത്തിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികളായി അഡ്വ. എം.സി. അബ്ദുൽ കരീം (ചെയർമാൻ), അബൂബക്കർ ലത്വീഫി, അബ്ദുൽ ഹകീം കിനാലൂർ, അബ്ദു റഹീം , മൻസൂർ വടകര, സീതി ഹാജി, ശിഹാബ് പരപ്പ, ഷംസു പൂക്കയിൽ (വൈസ് ചെയർ.), ഫൈസൽ ചെറുവണ്ണൂർ (ജന. കൺവീനർ.), വി.പി.കെ. മുഹമ്മദ്, ശമീർ പന്നൂർ, നൗഷാദ് മുട്ടുന്തല, സിയാദ് വളപട്ടണം, അഡ്വ. ഷബീറലി, അബ്ദുല്ല രണ്ടത്താണി, അഷ്റഫ് മങ്കര (ജോ. കൺ.), മുഹാസ് ഉജീറ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
സബ് കമ്മിറ്റി ഭാരവാഹികൾ: അബ്ദുറഹീം , നൗഷാദ് ഹാജി കണ്ണൂർ (ഫിനാൻസ്), മുസ്തഫ ഹാജി കണ്ണൂർ, ഹംസ പുളിക്കൽ (അഡ്മിനിസ്ടേഷൻ), സുനീർ നിലമ്പൂർ, അഷ്ഫാഖ് മണിയൂർ (ട്രാൻസ്പോർട്ട് ), കലന്തർ ഷരീഫ്, അഡ്വ. ഷബീറലി (അക്കമഡേഷൻ), അഹമ്മദ്, ഷഹീൻ അഴിയൂർ (ഫുഡ്), ഹകീം കിനാലൂർ, ശംസുദ്ദീൻ (റിസപ്ഷൻ), റയീസ് ഉമർ, നജ്മുദ്ദീൻ (ഐ.ടി), ഷംസുദ്ദീൻ പൂക്കയിൽ, ഫൈസൽ പതിയാരക്കർ (പ്രിന്റിങ്), മുനീർ, ഷാഫി വെളിയങ്കോട് (വളന്റിയർ), ഡോ. നൗഫൽ, ഡോ. നജീബ് (മെഡിക്കൽ ), അഷ്റഫ് സി.എച്ച്, പി.ടി. അബ്ദുറഹ്മാൻ (പബ്ലിക് റിലേഷൻ), സഹ്‌ല അൽ മാജിദ് സ്കൂളിൽ നടന്ന സ്വാഗത സംഘം രൂപവത്കരണ കൺവെൻഷൻ ആർ.എസ്.സി. ചെയർമാൻ മൻസൂർ അഹ്സനിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്‍റ് അബൂബക്കർ ലത്വീഫി ഉദ്‌ഘാടനം ചെയ്തു. ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി ഫൈസൽ , ഹകീം , അബ്ദു റഹീം , ശമീർ പന്ന്യൂർ, സി. എച്ച് അഷ്റഫ്, വി.പി.കെ. മുഹമ്മദ്, ഷംസുദ്ദീൻ പൂക്കയിൽ, ഫൈസൽ ചെറുവണ്ണൂർ സംസാരിച്ചു. മുഹമ്മദ് ഉളിയിൽ സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.