Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ർ.​എ​സ്.​സി...

ആ​ർ.​എ​സ്.​സി പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്: സ​ൽ​മാ​ബാ​ദ് സെ​ക്ട​ർ ചാ​മ്പ്യ​ൻ​മാ​ർ

text_fields
bookmark_border
ആ​ർ.​എ​സ്.​സി പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്: സ​ൽ​മാ​ബാ​ദ് സെ​ക്ട​ർ ചാ​മ്പ്യ​ൻ​മാ​ർ
cancel
camera_alt

ആ​ർ.​എ​സ്.​സി മ​നാ​മ സോ​ൺ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ൽ വി​ജ​യി​ക​ളാ​യ സ​ൽ​മാ​ബാ​ദ് ടീം

മ​നാ​മ: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി പ​തി​മൂ​ന്നാ​മ​ത് എ​ഡി​ഷ​ൻ മ​നാ​മ സോ​ൺ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ൽ 132 പോ​യ​ന്റ് നേ​ടി സ​ൽ​മാ​ബാ​ദ് സെ​ക്ട​ർ ചാ​മ്പ്യ​ൻ​മാ​രാ​യി. ബു​ദ​യ, സ​ൽ​മാ​നി​യ സെ​ക്ട​റു​ക​ൾ. യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

ആ​ർ.​എ​സ്.​സി. ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്ലോ​ബ​ൽ ത​ല​ത്തി​ൽ ഏ​ഷ്യ, ആ​ഫ്രി​ക്ക, യൂ​റോ​പ്പ് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി പ​തി​ന​ഞ്ച് രാ​ഷ്ട്ര​ങ്ങ​ളി​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ന​ട​ന്നു​വ​രു​ക​യാ​ണ്. വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ഗാ​ന​ങ്ങ​ൾ പ്ര​സം​ഗ​ങ്ങ​ൾ, ഖ​വാ​ലി, സൂ​ഫി ഗീ​തം, കാ​ലി​ഗ്ര​ഫി, മാ​ഗ​സി​ൻ ഡി​സൈ​ൻ, ക​വി​ത, ക​ഥ, പ്ര​ബ​ന്ധം തു​ട​ങ്ങി വി​വി​ധ സ്റ്റേ​ജ്, സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ ആ​ണ് സാ​ഹി​ത്യോ​ത്സ​വി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന​ത്.

ബു​ദ​യ ടീം

പ്രീ ​കെ.​ജി മു​ത​ൽ പ്രൈ​മ​റി, ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ ത​ല​ങ്ങ​ളി​ലാ​യി മു​പ്പ​ത് വ​യ​സ്സ് വ​രെ​യു​ള്ള​വ​രാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.സോ​ൺ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ക​ലാ​പ്ര​തി​ഭ​ക​ൾ ഈ ​മാ​സം 20, 27 തീ​യ​തി​ക​ളി​ൽ മ​നാ​മ പാ​കി​സ്താ​ൻ ക്ല​ബി​ൽ ന​ട​ക്കു​ന്ന ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ൽ മാ​റ്റു​ര​ക്കും.

സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്റ​റി​ൽ ന​ട​ന്ന സാ​ഹി​ത്യോ​ത്സ​വി​ന്റെ സ​മാ​പ​ന സം​ഗ​മം ഫ​സ​ൽ കോ​ട്ട​ക്ക​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​സു​ഫ് അ​ഹ്സ​നി കൊ​ള​ത്തൂ​ർ, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, അ​ബ്ദു​ള്ള ര​ണ്ട​ത്താ​ണി, സ​ലീം കൂ​ത്തു​പ​റ​മ്പ്, ഡോ. ​നൗ​ഫ​ൽ ഇ​ട​പ്പ​ള്ളി, മു​നീ​ർ സ​ഖാ​ഫി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി, റ​ഹീം താ​നൂ​ർ, റാ​ഫി സ​ഖാ​ഫി, ശി​ഹാ​ബ് ര​ണ്ട​ത്താ​ണി, റ​ഫീ​ക്ക് വെ​ള്ളൂ​ർ, മു​ഹ​മ്മ​ദ് അ​ൻ​സാ​രി എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. സ​മീ​ർ വി​ല്യാ​പ്പ​ള്ളി സ്വാ​ഗ​ത​വും റ​ഊ​ഫ് കോ​ട്ട​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChampionsBahrainRSC Pravasi SahityotsavSalmanabad Sector
News Summary - RSC Pravasi Sahityotsav: Salmanabad Sector Champions
Next Story