ആർ.എസ്.സി പ്രവാസി സാഹിത്യോത്സവ്: സ്വാഗതസംഘം ഓഫിസ് തുറന്നു
text_fieldsമനാമ: പതിമൂന്നാമത് എഡിഷൻ ബഹ്റൈൻ പ്രവാസി സാഹിത്യോത്സവിന്റെ നടത്തിപ്പിന് മനാമ കെ. സിറ്റി ബിൽഡിങ്ങിൽ ആരംഭിച്ച സാഹിത്യോത്സവ് സ്വാഗത സംഘം ഓഫിസ് അബ്ദുറഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. ഈ മാസം 20, 27 തീയതികളിലായി മനാമ പാകിസ്താൻ ക്ലബ് ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) കലാലയം സാംസ്കാരിക വേദിയാണ് സാഹിത്യോത്സവ് സംഘാടകർ. 30 വയസ്സ് വരെയുള്ള യുവതീയുവാക്കൾക്ക് വേണ്ടി പ്രവാസലോകത്ത് വ്യവസ്ഥാപിതമായി നടക്കുന്ന ഏക ശ്രേണീമത്സരമാണ് സാഹിത്യോത്സവ്. പ്രാദേശിക യൂനിറ്റ് തലം മുതൽ മൂന്ന് ഘട്ടങ്ങളിലായി മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തുന്ന പ്രതിഭകളാണ് നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കാനെത്തുക. പരിപാടിയുടെ വിജയത്തിനായി അബ്ദുൽ ഹകീം സഖാഫി കിനാലൂർ ചെയർമാനും ഫൈസൽ ചെറു
വണ്ണൂർ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ഉദ്ഘാടനസംഗമത്തിൽ ആർ.എസ്.സി നാഷനൽ ചെയർമാൻ മുനീർ സഖാഫി ചേകനൂർ, ജനറൽ സെക്രട്ടറി അഷ്റഫ് മങ്കര, ഷുക്കൂർ കോട്ടക്കൽ, അഷ്ഫാഖ് മണിയൂർ, അബ്ദുല്ല രണ്ടത്താണി, അഡ്വ. ഷബീറലി, കരീം ഏലംകുളം, ജാഫർ ശരീഫ്, മുഹമ്മദ് സഖാഫി ളളിയിൽ, പി.ടി. അബ്ദുറഹ്മാൻ, ഹംസ ഖാലിദ് സഖാഫി, അബ്ദു സലീം, ഹംസ പുളിക്കൽ, ഡോ. നൗഫൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.