Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​വേ​ശം നി​റ​ച്ച്...

ആ​വേ​ശം നി​റ​ച്ച് റ​യ്യാ​ൻ സ്പോ​ർ​ട്സ് ഫെ​സ്റ്റ് 2024

text_fields
bookmark_border
റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ ന​ട​ത്തി​യ സ്പോ​ർ​ട്സ് ഫെ​സ്റ്റ് 2024
cancel
camera_alt

റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ ന​ട​ത്തി​യ സ്പോ​ർ​ട്സ് ഫെ​സ്റ്റ് 2024

മ​നാ​മ: റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ ന​ട​ത്തി​യ സ്പോ​ർ​ട്സ് ഫെ​സ്റ്റ് 2024ന് ​ആ​വേ​ശ​ക​ര​മാ​യ പ​ര്യ​വ​സാ​നം. ഒ​ട്ടു​മി​ക്ക മ​ത്സ​ര​ങ്ങ​ളി​ലും ഗോ​ൾ​ഡ് മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി ബി​ർ​ഷാ​ദ് അ​ബ്ദു​ൽ ഗ​നി നേ​തൃ​ത്വം ന​ൽ​കി​യ ‘മ​ഞ്ഞ​പ്പ​ട’ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത പോ​യ​ന്റു​മാ​യി സ​മീ​ർ റി​ഫ​യു​ടെ ‘പ​ച്ച​പ്പ​ട’ റ​ണ്ണ​ർ​അ​പ്പു​മാ​യി. ഉ​സ്മാ​ൻ ഈ​സ ടൗ​ൺ ന​യി​ച്ച ‘ചെ​മ്പ​ട’​യും ബി​നു ഇ​സ്മാ​യി​ൽ ന​യി​ച്ച ‘നീ​ല​പ്പ​ട’​യും യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.റ​യ്യാ​ൻ മ​നാ​മ, അ​ൽ ഹി​ദാ​യ ഹി​ദ്ദ്, അ​ൽ ഇ​ഹ്‌​സാ​ൻ ഈ​സ ടൗ​ൺ എ​ന്നീ മ​ദ്റ​സ​ക​ളി​ൽ​നി​ന്നാ​യി കു​ട്ടി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും അ​നു​ഭാ​വി​ക​ളും കാ​യി​ക മാ​മാ​ങ്ക​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​ൽ മ​ന്നാ​യി സെ​ന്റ​ർ സ​യ​ന്റി​ഫി​ക് മേ​ധാ​വി ഡോ. ​സ​അ​ദു​ല്ല അ​ൽ മു​ഹ​മ്മ​ദി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. യാ​ക്കൂ​ബ് ഈ​സ, രി​സാ​ലു​ദ്ദീ​ൻ മീ​ത്ത​ൽ മാ​ളി​ക​ണ്ടി, ഹം​സ അ​മേ​ത്ത്, അ​ബ്ദു​ൽ ഗ​ഫൂ​ർ പാ​ടൂ​ർ, അ​ബ്ദു​ല്ല സി.​കെ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു. തൗ​സീ​ഫി​ന്റെ കു​റ്റ​മ​റ്റ ഗെ​യിം പ്ലാ​നി​ങ്ങി​ലൂ​ടെ രാ​വി​ലെ എ​ട്ടി​ന് തു​ട​ങ്ങി​യ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ വൈ​കീ​ട്ട് ആ​റി​ന് സ​മാ​പി​ച്ചു. റ​യ്യാ​ൻ സെ​ന്റ​ർ ചെ​യ​ർ​മാ​ൻ അ​ബ്ദു റ​സാ​ഖ് വി.​പി​യും വി​വി​ധ നേ​താ​ക്ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള ചാ​മ്പ്യ​ൻ​ഷി​പ്പും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു. ക​ൺ​വീ​ന​ർ അ​ബ്ദു​ൽ സ​ലാം, ടീം ​റ​യ്യാ​ൻ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsRyan Study CentreRyan Sports Fest
News Summary - Ryan Sports Fest 2024
Next Story