റയ്യാൻ സ്റ്റഡി സെന്റർ വാർഷിക പരീക്ഷഫലം പ്രസിദ്ധീകരിച്ചു
text_fieldsമനാമ: റയ്യാൻ സ്റ്റഡി സെന്റർ 2022 -23 അധ്യയന വർഷത്തെ വാർഷിക പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ പങ്കെടുത്ത 23 ശതമാനം കുട്ടികൾ 95 ശതമാനവും അതിലധികവും മാർക്കുകൾ നേടി എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. 20 ശതമാനം വിദ്യാർഥികൾ 90 മുതൽ 94 ശതമാനം വരെ മാർക്ക് കരസ്ഥമാക്കി എ ഗ്രേഡ് നേടി. ആഹിൽ ഇബ്രാഹിം, ആലിയ ഷഹീൽ, മെഹെക് എന്നിവർ മദ്റസ ടോപ്പേഴ്‌സ് ആയി. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും മാർക്ക് ലിസ്റ്റുകൾ റയ്യാൻ സ്റ്റഡി സെന്റർ വെബ്‌സൈറ്റിലൂടെ ലഭ്യമാകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
മലയാളം മറക്കുന്ന പ്രവാസികളായ വിദ്യാർഥികളിൽ മാതൃഭാഷാപഠനം പ്രോത്സാഹിപ്പിക്കാനായി മദ്റസ വിദ്യാഭ്യാസത്തോടൊപ്പം മലയാള ഭാഷയും സിലബസിൽ ഉൾപ്പെടുത്തും. സ്‌കൂൾ വിദ്യാഭ്യാസത്തെ ബാധിക്കാത്ത വിധത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യം കണക്കിലെടുത്ത് 2023-24 അധ്യയനവർഷത്തിലെ ക്ലാസുകൾ രണ്ടു ഷിഫ്റ്റുകളിലായി പ്രവർത്തിക്കുമെന്നും വിദ്യാഭ്യാസ വിഭാഗം അറിയിച്ചു.
പ്രവാസം മതിയാക്കി നാട്ടിലെത്തിയ കുട്ടികൾക്കും മറ്റു ജി.സി.സി രാജ്യങ്ങളിലെ വിദ്യാർഥികൾക്കുമായി ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് ഓൺലൈൻ ക്ലാസുകളും ലഭ്യമാണെന്നും അറിയിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.