സി.ബി.എസ്.ഇ പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർഥികളെ എസ്.എൻ.സി.എസ് ആദരിച്ചു
text_fieldsമനാമ: സി.ബി.എസ്.ഇ പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർഥികളെ ശ്രീനാരായണ കൾചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) ആദരിച്ചു.എസ്.എൻ.സി.എസ് ഓഡിറ്റോറിയത്തിൽ ചെയർമാൻ സുനീഷ് സുശീലന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾക്ക് മെമന്റോകൾ നൽകി. ജനറൽ സെക്രട്ടറി വി.ആർ. സജീവൻ സ്വാഗതം പറഞ്ഞു.
മുഖ്യാതിഥിയും ബഹ്റൈൻ ക്വാളിറ്റി സ്കൂൾ പ്രിൻസിപ്പലുമായ ഡോ. രവി വാര്യർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും വിദ്യാർഥികൾ അനുവർത്തിക്കേണ്ടതായ കർത്തവ്യങ്ങളെയും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം വിവരിച്ചു.മുൻ ജനറൽ സെക്രട്ടറി സുരേഷ് കരുണാകരൻ കുട്ടികൾക്കായി മോട്ടിവേഷനൽ സ്പീച്ച് നടത്തി. മിഥുജ ജയകുമാർ അവതാരകയായിരുന്നു.
ചെയർമാൻ മികച്ച വിജയം നേടിയ എല്ലാ കുട്ടികളെയും അഭിനന്ദിച്ചു. എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കിയ നയന ഷൈൻ (CBSE X, 94% മാർക്ക്), അക്ഷയ സജീവൻ (CBSE XII, 94.6% മാർക്ക്), നേഹ സജി ഭാസ്കർ (CBSE XII, 91.8% മാർക്ക്) എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.
അതോടൊപ്പം ഓരോ വിഷയങ്ങൾക്ക് മാത്രം A2 വാങ്ങി മറ്റു വിഷയങ്ങൾക്കെല്ലാം A1 കരസ്ഥമാക്കിയ നിഹാരിക അജിത് (CBSE X, 92% മാർക്ക്), അസിത ജയകുമാർ (CBSE X, 93.6% മാർക്ക്) എന്നിവരെയും പ്രത്യേകം അഭിനന്ദിച്ചു. കൾചറൽ സെക്രട്ടറി കൃഷ്ണകുമാർ ഡി. നന്ദി രേഖപ്പെടുത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.