സാമിെൻറ കുടുംബത്തെ സഹായിക്കാൻ സമാജം കമ്മിറ്റി രൂപവത്കരിച്ചു
text_fieldsമനാമ: അകാലത്തിൽ നിര്യാതനായ ബഹ്റൈൻ കേരളീയ സമാജത്തിെൻറ സജീവാംഗം സാം അടൂരിെൻറ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനുള്ള ശ്രമങ്ങൾ സമാജത്തിെൻറ നേതൃത്വത്തിൽ ആരംഭിച്ചു. സാമിെൻറ മക്കളുടെയും വീട്ടമ്മയായ ഭാര്യയുടെയും ഭാവിയിലെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചതായി സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.
കമ്മിറ്റി അംഗങ്ങൾ: ദേവദാസ് കുന്നത്ത് -39449287, അഡ്വ. വി.കെ. തോമസ് -3944 2560, രാജു കല്ലുംപുറം -39425202, എൻ.കെ. മാത്യു -39897958, എൻ.കെ. വീരമണി -36421369, കെ.ടി. സലിം -33750999, എൻ. ശശിധരൻ -39890640, രാജേഷ് ചേരാവള്ളി -35320667, അജി പി. ജോയ് -39156283
പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളും ജോലിയില്ലാത്ത ഭാര്യയുമടങ്ങുന്ന സാമിെൻറ കുടുംബത്തെ സഹായിക്കാനുള്ള ഈ ശ്രമത്തിൽ എല്ലാവരും സഹകരിക്കണമെന്ന് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അഭ്യർഥിച്ചു.
സാമിെൻറ കുടുംബത്തെ സഹായിക്കാൻ പ്രചരിക്കുന്ന അക്കൗണ്ട് വിവരങ്ങൾ തെറ്റ്
മനാമ: കോവിഡ് ബാധിച്ചു കഴിഞ്ഞദിവസം നിര്യാതനായ ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സാം സാമുവലിെൻറ കുടുംബത്തെ സഹായിക്കാൻ അഭ്യർഥികൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അക്കൗണ്ട് വിവരങ്ങൾ തെറ്റ്. ഐ.എഫ്.എസ്.സി കോഡ് തെറ്റായാണ് ഇതിൽ ചേർത്തിരിക്കുന്നത്. ഇത് പ്രകാരം പണം നിക്ഷേപിച്ചപ്പോൾ ആന്ധ്രപ്രദേശ് കരിം നഗറിലെ വിലാസമാണ് കാണിച്ചത്. സാമിെൻറ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് വിവരങ്ങളാണ് തെറ്റായി ചേർത്തിരിക്കുന്നത്. ഭാര്യയുടെ ശരിയായ അക്കൗണ്ട് വിവരങ്ങൾ ഇതാണ്: സിസിലി സാം അക്കൗണ്ട് നമ്പർ: 67226249318, എസ്.ബി.െഎ, ഐ.എഫ്.എസ്.സി: SBIN0070955, ബ്രാഞ്ച്: ആനന്ദപ്പള്ളി, അടൂർ.സാമിെൻറ കുടുംബത്തെ സഹായിക്കാൻ ബഹ്റൈനിലെ പ്രവാസി സമൂഹം ആത്മാർഥമായി സഹകരിക്കണമെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ അഭ്യർഥിച്ചു.
സാമിന് സാമൂഹിക പ്രവർത്തകരുടെ ആദരാഞ്ജലി
മനാമ: സബർമതി കൾച്ചറൽ ഫോറം പ്രസിഡൻറും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ സാം സാമുവലിന് ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ ആദരാഞ്ജലി. ഒാൺലൈൻ യോഗത്തിൽ ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖർ പെങ്കടുത്തു. സാമിെൻറ പ്രവർത്തനങ്ങളെ യോഗത്തിൽ പെങ്കടുത്തവർ അനുസ്മരിച്ചു. മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോഴും സ്വന്തം കുടുംബത്തിനു വേണ്ടി കരുതിവെക്കാൻ മറന്നുപോയ സാമൂഹിക പ്രവർത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിെൻറ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും തീരുമാനിച്ചു. സഹായങ്ങൾ നേരിട്ട് അയക്കുവാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ബഹ്റൈൻ കേരള സമാജം ഉൾപ്പെടെ ബഹ്റൈനിലെ മുഴുവൻ സംഘടനകളുമായി കൈകോർക്കാൻ തീരുമാനിച്ചു.
സബർമതി കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി അജി പി. ജോയ് സാമിനെ അനുസ്മരിച്ച് യോഗത്തിന് തുടക്കം കുറിച്ചു. സാമൂഹിക പ്രവർത്തകരായ പി.വി. രാധാകൃഷ്ണപിള്ള, സോമൻ ബേബി, സുബൈർ കണ്ണൂർ, ജോബ് ജോസഫ്, രാജു കല്ലുംപുറം, ബിനു കുന്നന്താനം, ബഷീർ അമ്പലായി, നാസർ മഞ്ചേരി, ചാൾസ് ആലുക്ക, കെ.ടി. സലിം, ഷാജി കാർത്തികേയൻ, ചെമ്പൻ ജലാൽ, നജീബ് കടലായി, തോമസ് ഫിലിപ്പ്, സലാം മമ്പാട്ടുമൂല, സോവിച്ചൻ ചേന്നാട്ടുശ്ശേരി, എബ്രഹാം സാമുവൽ, രാജേഷ് ചേരാവള്ളി, അജിത്ത് കണ്ണൂർ, രാമത്ത് ഹരിദാസ്, സോണിക് ഫിലിപ്പ്, മോഹൻകുമാർ, ജവാദ് വക്കം, അനീഷ് വർഗീസ്, അജി ഭാസി, അനൂപ് കുമാർ കണ്ണൂർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സാനി പോൾ യോഗം നിയന്ത്രിച്ചു.
കുടുംബ സൗഹൃദവേദി അനുശോചിച്ചു
മനാമ: സാം സാമുവലിെൻറ നിര്യാണത്തിൽ കുടുംബ സൗഹൃദ വേദി ഒാൺലൈൻ യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
രക്ഷാധികാരി അജിത് കുമാർ, പ്രസിഡൻറ് ജേക്കബ് തേക്കുതോട്, സെക്രട്ടറി എബി തോമസ്, ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം അജയകൃഷ്ണൻ, കേരളീയ സമാജം മുൻ സെക്രട്ടറി വീരമണി, ശ്രീനാരായണ കൽച്ചറൽ സൊസൈറ്റി ചെയർമാൻ സി. ഗോവിന്ദൻ, എബ്രഹാം സാമുവൽ, ഷെമിലി പി. ജോൺ, ദീപക് മേനോൻ, വിജയൻ കല്ലറ, വിശ്വനാഥൻ, ശശികുമാർ, മൊയ്തീൻ പയ്യോളി, െസയ്ത്, തോമസ് ഫിലിപ്പ്, രാജേഷ്, ജയേഷ് എന്നിവർ പങ്കെടുത്തു.
സഹായവുമായി കുടുംബ സൗഹൃദവേദിയും
മനാമ: സാം സാമുവലിെൻറ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് കുടുംബ സൗഹൃദവേദി രംഗത്തുവന്നു. ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ ജേക്കബ് തേക്കുതോട് -39750755, അജിത് കുമാർ -39232972, എബി തോമസ് -38094006, മൊയ്തീൻ കാട്ടുംതഴ -38085832, മിനി റോയ് -38857040, ബിജു ഫിലിപ് -38873832 എന്നിവരെ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
‘ഫെഡ്’ അനുശോചിച്ചു
മനാമ: ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും സബർമതി കൾച്ചറൽ ഫോറം പ്രസിഡൻറുമായ സാം സാമുവലിെൻറ നിര്യാണത്തിൽ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (ഫെഡ്) അനുശോചനം രേഖപ്പെടുത്തി.
സമൂഹത്തിലെ താഴേക്കിടയിലുള്ള കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് വേണ്ടി തെൻറ സമ്പാദ്യത്തിൽനിന്ന് വരെ ചെലവഴിച്ച് സഹായിച്ചിരുന്ന സാം സാമുവൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരു മാതൃകയാണ്. അദ്ദേഹത്തിെൻറ നിര്യാണം ബഹ്റൈൻ പ്രവാസി സമൂഹത്തിന് കനത്ത നഷ്ടമാണെന്നും ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.