Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്ക് മു​ടി ദാ​നം ന​ൽ​കി സാ​ൻ​വി സു​ജീ​ഷ്

text_fields
bookmark_border
അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്ക് മു​ടി ദാ​നം ന​ൽ​കി സാ​ൻ​വി സു​ജീ​ഷ്
cancel
camera_alt

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് മു​ടി ദാ​നം ന​ൽ​കു​ന്ന സാ​ൻ​വി സു​ജീ​ഷ്

മ​നാ​മ: അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്ക് വി​ഗ് നി​ർ​മി​ക്കാ​ൻ മു​ടി ദാ​നം ന​ൽ​കി വേ​റി​ട്ട പി​റ​ന്നാ​ൾ ആ​ഘോ​ഷ​വു​മാ​യി സാ​ൻ​വി സു​ജീ​ഷ്. ബ​ഹ്‌​റൈ​നി​ൽ ജോ​ലി ചെ​യ്യു​ന്ന കോ​ഴി​ക്കോ​ട് ഇ​രി​ങ്ങ​ത്ത് സു​ജീ​ഷ് മാ​ടാ​യി​യു​ടെ​യും അ​ഞ്ജ​ലി സു​ജീ​ഷി​ന്റെ​യും മ​ക​ളാ​യ സാ​ൻ​വി ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ദി​യോ ദേ​വ് സ​ഹോ​ദ​ര​നാ​ണ്.

ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തു പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്പി​ന്റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. സ​ലിം സാ​ൻ​വി​യി​ൽ​നി​ന്ന് മു​ടി സ്വീ​ക​രി​ച്ചു.

ചു​രു​ങ്ങി​യ​ത് 21 സെ​ന്റീ മീ​റ്റ​ർ നീ​ള​ത്തി​ൽ മു​ടി മു​റി​ച്ചെ​ടു​ത്ത് ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് ഇ​ത്ത​ര​ത്തി​ൽ ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്പി​നെ 33750999 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ഗ് ന​ൽ​കി​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Saanvi Sujeesh donates his legs to cancer patients
Next Story