Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശബരിമല വിഷയം...

ശബരിമല വിഷയം ആളിക്കത്തിച്ചത്​ സംഘപരിവാർ -കനിമൊഴി

text_fields
bookmark_border
ശബരിമല വിഷയം ആളിക്കത്തിച്ചത്​ സംഘപരിവാർ -കനിമൊഴി
cancel

​മനാമ : ശബരിമല വിഷയം ആളിക്കത്തിച്ചതിന്​ പിന്നിൽ സംഘപരിവാർ ആണെന്ന്​ ഡി.എം.കെ നേതാവും കവിയത്രിയുമായ കനിമൊഴി പറഞ്ഞു. ദ്രാവിഡ കുടുംബ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനില്‍ എത്തിയ അവര്‍ മാധ്യമ പ്രവർത്തകരുമായി സംസാരിക്ക​ുകയായിരുന്നു. ശബരിമല വിഷയത്തിൽ മുതലെടുപ്പ്​ നടത്തി സംഘ്​പരിവാർ തീയാളിക്കത്തിക്കുകയായിരുന്നെന്നും കനിമൊഴി ആരോപിച്ചു. കേരളം എല്ലായ്​പ്പോഴും ഒരു പുരോഗമന സംസ്ഥാനമാണ്​. ശബരിമല വിഷയത്തിൽ കേരള മ​ുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ നിലപാട്​ രാഷ്​ട്രീയമോ അല്ലാത്തതോ ആയ സമ്മർദങ്ങൾക്ക്​ വഴങ്ങാത്തതാണെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു. ജാതി, വംശം, നിറം, ലിംഗം എന്നിവയുടെ പേരില്‍ ജനങ്ങള്‍ക്ക് ആരാധന സ്ഥലം, പാര്‍ലമ​​​െൻറ്​, വിദ്യാഭ്യാസ സ്ഥാപനം എന്നിവിടങ്ങളിൽ ഒരുകാരണവശാലും പ്രവേശനം നിഷേധിക്കരുത്​. ലോക്​സഭയിലേക്ക് മത്സരിക്കാന്‍ തനിക്ക്​ താല്‍പ്പര്യമുണ്ടെന്ന്​ ചോദ്യത്തിന്​ മറുപടിയായി പറഞ്ഞ കനിമൊഴി പാര്‍ടി നേതൃത്വമാണ് ഇക്കാര്യം വ്യക്തമായി തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഭരണമില്ലാത്ത അവസ്ഥയാണ്.

ഡിഎംകെയില്‍ അഭ്യന്തര പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ഡി.എം.കെ തമിഴ്​നാട്ടിൽ ഭരണത്തിൽ തിരിച്ചുവരും. നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിലും ഡി.എം.കെ വിജയിക്കും. യഥാർഥത്തിൽ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഭരണം കുത്തഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്തി​​​​െൻറ അവകാശങ്ങൾ മന്ത്രിസഭ കേന്ദ്രത്തിന് അടിയറ വെച്ചിരിക്കുന്നു. വിദ്യഭ്യാസ മേഖല കുഴഞ്ഞുമറിഞ്ഞിരിക്കയാണ്. അഴിമതി ആരോപണങ്ങള്‍ മന്ത്രിസഭക്കെതിരെ ദിനംപ്രതി വർധിക്കുന്നു. തൂത്തുക്കുടിയിൽ മുപ്പതോളംപേരെ എന്തി​​​​െൻറ പേരിലാണ്​ വെടിവച്ചുകൊന്നതെന്നും കനിമൊഴി ചോദിച്ചു. ബി.​​െജ.പിക്ക്​ തമി​ഴ്​നാട്ടിൽ ചലനം സൃഷ്​ടിക്കാൻ കഴിയില്ലെന്നും ബി.ജെ.പിയുടെ തനിസ്വഭാവം തമിഴ്​നാട്ടുകാർക്ക്​ അറിയാമെന്നും അവർ പറഞ്ഞു. ബി.​െജ.പി കേന്ദ്രത്തിൽ അധികാരമേറ്റതോടെ ഭീകരവാഴ്​ചക്ക്​ തുടക്കമായി. എല്ലാവരോടും അസഹിഷ്​ണുതയാണ്​ സംഘ്​പരിവാറിന്​.

വിമർശിക്കുന്നവരോട്​ പ്രത്യേകിച്ച്​. മതപരമായ വിവേചനങ്ങളും അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കലും വ്യാപകമാകുന്നതായും കനിമൊഴി ആരോപിച്ചു. ആൾക്കൂട്ട കൊലകൾ ബി.​െജ.പി സർക്കാരി​​​​െൻറ കാലത്തെ പ്രതിഭാസമായി. രാജ്യത്ത്​ അങ്ങോളമിങ്ങോളം ന്യൂനപക്ഷങ്ങളും ദളിതരും സ്ത്രീകളും വേട്ടയാടപ്പെടുന്നു. പത്രപ്രവര്‍ത്തകരും എഴുത്തുകാരും കൊലചെയ്യപ്പെട്ടു. ദുരന്തമായി മാറിയ മോദി വികസനത്തിന്​ വേണ്ടി ഒന്നും ചെയ്​തിട്ടില്ലെന്നും വിലക്കയറ്റം ഉൾപ്പെടെയുള്ള ദുരിതങ്ങൾ ജനങ്ങൾക്ക്​ നൽകുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskanimozhiSabarimala News
News Summary - sabarimala-kanimozhi-bahrain-gulf news
Next Story