അനീഷ് നായർക്ക് സച്ചിൻ ക്രിക്കറ്റ് ക്ലബ് യാത്രയയപ്പ് നൽകി
text_fieldsമനാമ: ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് ഒമാനിലേക്ക് പോകുന്ന സച്ചിൻ ക്രിക്കറ്റ് ക്ലബ് ഫൗണ്ടർ ക്യാപ്റ്റനും ടീം മാനേജറുമായ അനീഷ് നായർക്ക് ടീം അംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് യാത്രയയപ്പ് നൽകി. ഉമ്മൽ ഹസം ടെറസ് ഗാർഡൻ റസ്റ്റാറന്റിൽ നടന്ന യോഗം തലാബത്ത് ബഹ്റൈൻ ഓപറേഷൻ മാനേജർ സി.എൽ. റജിമോൻ ഉദ്ഘാടനം ചെയ്തു. അനു ബി. കുറുപ്പ് അധ്യക്ഷത വഹിച്ചു.
സച്ചിൻ ക്രിക്കറ്റ് ക്ലബിന്റെ മെമന്റോ ടീം വൈസ് ക്യാപ്റ്റൻ ജിതിൻ ബേബി അനീഷിന് സമ്മാനിച്ചു. ക്ലബ് സ്ഥാപകാംഗങ്ങളായ അജീഷ് പിള്ള, റോഷൻ മോനി, സനിൽ കുറുപ്പ്, ശ്യാം വെട്ടനാട്, അനീഷ് ആലഞ്ചേരിയിൽ, സജിൽ വെട്ടനാട്, അജയ് ശങ്കർ, സജിൻ എസ്. നായർ, റോബിൻ കോശി, അജോ ജോൺ തുടങ്ങിയവർ സംസാരിച്ചു.
ബഹ്റൈൻ ടെന്നിസ് ക്രിക്കറ്റ് ഓർഗനൈസേഷനുവേണ്ടി അനുവും എ.സി.ടി.എൽ കമ്മിറ്റിക്കുവേണ്ടി ഫൈസൽ, ഷബീർ, സുരേഷ് എന്നിവരും തറോൾ ക്രിക്കറ്റ് ക്ലബിനുവേണ്ടി ഷിനു തറോളും മെമന്റോ നൽകി ആദരിച്ചു.
2021-22 സീസണിൽ സച്ചിൻ ക്രിക്കറ്റ് ക്ലബിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാർക്കുള്ള സമ്മാനദാനം നടന്നു. മികച്ച ബാറ്റ്സ്മാനായി അമീർ സലാഹുദ്ദീനും ബൗളറായി ശ്യാംരാജും ബെസ്റ്റ് ഓൾറൗണ്ടറായി മുഹ്സിൻ ഖാനുമാണ് തിരഞ്ഞടുക്കപ്പെട്ടത്. 2022ലെ എസ്.സി.സി.ബി ക്രിക്കറ്റ് ഗെയിം ചേഞ്ചർ അവാർഡ് സിതാര ഫെർണാണ്ടക്ക് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.