സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി കൂദാശയും പെരുന്നാളും
text_fieldsമനാമ: ഗൾഫ് മേഖലയിലെ ഓർത്തഡോക്സ് സഭയുടെ മാതൃ ദേവാലയമായ ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിെൻറ പുനരുദ്ധാരണം പൂർത്തീകരിച്ച ദൈവാലയത്തിെൻറ കൂദാശയും പെരുന്നാളും ഒക്ടോബർ ഒമ്പത്, 10 തീയതികളിൽ നടക്കും. മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. 2019ൽ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതീയൻ ബാവ കല്ലിടീൽ കർമം നിർവഹിച്ച ദേവാലയ കെട്ടിടം മൂന്ന് നിലകളായി വിപുലീകരിച്ച് പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്.
ഒക്ടോബർ ഒമ്പതിന് വൈകീട്ട് ആറിന് കൂദാശകർമം നടക്കും. തുടർന്ന് വി. കുർബാനക്കുശേഷം സമാപന സമ്മേളനം, സുവനീർ നാമകരണം, ഡോക്യുമെൻററി പ്രകാശനം, മരിയൻ മാസികയുടെ പ്രത്യേക പതിപ്പിെൻറ പ്രകാശനം എന്നിവ നടക്കും. ഒക്ടോബർ 10ന് വൈകീട്ട് 6.15ന് സന്ധ്യനമസ്കാരത്തെ തുടർന്ന് വി. കുർബാനയും ആദരിക്കൽ ചടങ്ങും നടക്കും. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കോവിഡ് നിബന്ധനങ്ങൾ പാലിച്ച് നടത്തുന്ന പരിപാടികളിൽ ഓൺലൈനായി പൊതുജനങ്ങൾക്ക് പെങ്കടുക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തതായി കത്തീഡ്രൽ വികാരി ഫാ. ബിജു ഫിലിപ്പോസ്, ട്രസ്റ്റി തോമസ്, സെക്രട്ടറി ജോർജ് വർഗീസ്, സി.ബി.ഇ.ഇ.സി വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. തോമസ്, ജന. കൺവീനർ എബ്രഹാം സാമുവൽ, സെക്രട്ടറി ബെന്നി വർക്കി, കൺവീനർമാരായ അജു ടി. കോശി, ബോണി മുളപ്പാംപള്ളിൽ, കോഒാഡിനേറ്റർമാരായ റിജോ തങ്കച്ചൻ, തോമസ് മാമൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.