ഗര്‍ഷോം രാജ്യാന്തര പുരസ്കാരം സജി മാർക്കോസ് ഏറ്റുവാങ്ങി
text_fieldsമനാമ: സ്വപ്രയത്നംകൊണ്ട് കേരളത്തിനുപുറത്ത് ജീവിത വിജയം നേടുകയും മലയാളികളുടെ യശസ്സുയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കാന്‍ ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന് ഏർപ്പെടുത്തിയ പുരസ്കാരത്തിന് ബഹ്റൈനിൽനിന്ന് സജി മാർക്കോസ് അർഹനായി. ബഹ്റൈൻ നഗരാസൂത്രണ മന്ത്രാലയത്തിൽ ടെക്നിക്കൽ അഡ്വൈസറായ സജി മാർക്കോസ് പ്രശസ്ത എഴുത്തുകാരനും സഞ്ചാരിയുമാണ്.
യു.എ.ഇയിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സതീഷ് കൃഷ്ണൻ, ഗോവയിലെ പ്രമുഖ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. സൂസൻ ജോസഫ്, നോർവേയിലെ അജിലിറ്റി സബ്സീ ഫാബ്രിക്കേഷൻ വൈസ് പ്രസിഡന്റ് എബ്ജിൻ ജോൺ എന്നിവരാണ് 2021ലെ പുരസ്കാരം നേടിയ മറ്റുള്ളവർ. 2022ലെ പുരസ്കാരങ്ങൾക്ക് അമേരിക്കയിലെ ഫൊകാനയുടെ മുൻ ചെയർമാനും ഇന്റർനാഷനൽ അമേരിക്കൻ യൂനിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിൻ പ്രസിഡന്റുമായ കെ.ജി. മന്മഥൻ നായർ, സൗദി അറേബ്യയിലെ ടട്ര ഇൻഫർമേഷൻ ടെക്നോളജി സി.ഇ.ഒ മൂസകോയ, അസർബൈജാനിലെ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജേക്കബ് മാത്യു ഐക്കര, ബംഗളൂരുവിലെ മലയാളി സംരംഭമായ ടെൻടാക്കിൾ എയ്റോലോജിസ്റ്റിക്സ്, ഫ്രാൻസിലെ മലയാളി കൂട്ടായ്മയായ സമ ഫ്രാൻസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.അസർബൈജാനിലെ ബാക്കു ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന ചടങ്ങിൽ മൊറോക്കോയിലെ അസർബൈജാൻ അംബാസഡർ മുഹമ്മദ് ആദിൽ എമ്പാഷിൽനിന്ന് സജി മാർക്കോസ് ഗർഷോം പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ അസർബൈജാൻ – ഇന്ത്യ
റിലേഷൻഷിപ് ചെയർമാൻ നഗിഫ് ഹംസയേവ് എം.പി, പ്രഫ. റുഫാത് ഗുലിയേവ് എം.പി, ബാക്കുവിലെ ഇന്ത്യൻ അംബാസഡർ ഇൻ-ചാർജ് വിനയ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന 2021ലെ പുരസ്കാരദാനചടങ്ങ് മാറ്റിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.