സൽമാനിയ മെഡിക്കൽ കോംപ്ലക്സ്; റേഡിയോളജി ഡിപ്പാർട്മെൻറിന് മികവിനുള്ള അംഗീകാരം
text_fieldsമനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ റേഡിയോളജി വിഭാഗത്തിന് മികവിനുള്ള അംഗീകാരം ലഭിച്ചു. ദുബൈയിൽ സംഘടിപ്പിച്ച എട്ടാമത് റേഡിയോളജി എക്സിബിഷനിലും ഫോറത്തിലും പോസ്റ്റർ ഓറൽ പ്രസന്റേഷൻ വിഭാഗത്തിൽ മികച്ച മെഡിക്കൽ ഗവേഷണ പുരസ്കാരം ലഭിച്ചു.
റേഡിയോളജി ഡിപ്പാർട്മെൻറിലെ റെഡിഡൻറ് ഡോക്ടർ ഡോ. ഉമർ അൽ ഖാജയാണ് നേട്ടത്തിനുപിന്നിൽ.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അത്യാഹിത വിഭാഗത്തിൽ വെർട്ടിഗോ തിരിച്ചറിയുന്നതിൽ സി.ടി സ്കാനിന്റെ ഫലത്തെക്കുറിച്ച് നടത്തിയ പഠനത്തിനാണ് അംഗീകാരം. ഇത്തരമൊരു പുരസ്കാരം ലഭിച്ചത് രാജ്യത്തെ ആരോഗ്യ മേഖലക്ക് നേട്ടമാണെന്ന് ഗവൺമെൻറ് ഹോസ്പിറ്റൽസ് വിഭാഗം അറിയിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ (എസ്.എം.സി) പുതിയ റേഡിയോളജി യൂനിറ്റ് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്.സി.എച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഉദ്ഘാടനം നിർവഹിച്ചത്.
സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായാണ് മാമോഗ്രാം, എം.ആർ.ഐ (മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ്) തുടങ്ങിയ പ്രത്യേക റേഡിയോളജി സേവനങ്ങൾ നൽകുന്നതിനായി ആധുനിക യൂനിറ്റ് സ്ഥാപിച്ചത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ മികച്ച മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ച് എസ്.എം.സിയിലെ രോഗികൾക്ക് പ്രയോജനപ്രദമായ നടപടികൾ സ്വീകരിക്കുക എന്ന ആരോഗ്യനയത്തിന് അനുസൃതമായാണ് പുതിയ യൂനിറ്റ് സ്ഥാപിച്ചത്.
സൽമാനിയ മെഡിക്കൽ കോംപ്ലക്സ്
റേഡിയോളജി ഡിപ്പാർട്മെൻറിന്
മികവിനുള്ള അംഗീകാരം
ഇത്തരമൊരു പുരസ്കാരം ലഭിച്ചത് രാജ്യത്തെ ആരോഗ്യ മേഖലക്ക് നേട്ടം
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ റേഡിയോളജി വിഭാഗത്തിന് മികവിനുള്ള അംഗീകാരം ലഭിച്ചു. ദുബൈയിൽ സംഘടിപ്പിച്ച എട്ടാമത് റേഡിയോളജി എക്സിബിഷനിലും ഫോറത്തിലും പോസ്റ്റർ ഓറൽ പ്രസന്റേഷൻ വിഭാഗത്തിൽ മികച്ച മെഡിക്കൽ ഗവേഷണ പുരസ്കാരം ലഭിച്ചു.
റേഡിയോളജി ഡിപ്പാർട്മെൻറിലെ റെഡിഡൻറ് ഡോക്ടർ ഡോ. ഉമർ അൽ ഖാജയാണ് നേട്ടത്തിനുപിന്നിൽ.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അത്യാഹിത വിഭാഗത്തിൽ വെർട്ടിഗോ തിരിച്ചറിയുന്നതിൽ സി.ടി സ്കാനിന്റെ ഫലത്തെക്കുറിച്ച് നടത്തിയ പഠനത്തിനാണ് അംഗീകാരം. ഇത്തരമൊരു പുരസ്കാരം ലഭിച്ചത് രാജ്യത്തെ ആരോഗ്യ മേഖലക്ക് നേട്ടമാണെന്ന് ഗവൺമെൻറ് ഹോസ്പിറ്റൽസ് വിഭാഗം അറിയിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ (എസ്.എം.സി) പുതിയ റേഡിയോളജി യൂനിറ്റ് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്.സി.എച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഉദ്ഘാടനം നിർവഹിച്ചത്.
സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായാണ് മാമോഗ്രാം, എം.ആർ.ഐ (മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ്) തുടങ്ങിയ പ്രത്യേക റേഡിയോളജി സേവനങ്ങൾ നൽകുന്നതിനായി ആധുനിക യൂനിറ്റ് സ്ഥാപിച്ചത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ മികച്ച മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ച് എസ്.എം.സിയിലെ രോഗികൾക്ക് പ്രയോജനപ്രദമായ നടപടികൾ സ്വീകരിക്കുക എന്ന ആരോഗ്യനയത്തിന് അനുസൃതമായാണ് പുതിയ യൂനിറ്റ് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.