സമാജം ഫിലിം ക്ലബ് ചലച്ചിത്ര പ്രദർശനവും പ്രശ്നോത്തരിയും സംഘടിപ്പിച്ചു
text_fieldsകേരളീയ സമാജം ഫിലിം ക്ലബ് ആഭിമുഖ്യത്തിൽ നടന്ന ചലച്ചിത്ര പ്രദർശന പരിപാടിയിൽനിന്ന്
മനാമ: കേരളീയ സമാജം ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ മൂവി ഓഫ് ദി മന്ത് ചലച്ചിത്ര പ്രദർശനവും പ്രശ്നോത്തരിയും സംഘടിപ്പിച്ചു. സമാജം ബാബുരാജൻ ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത ഹോളിവുഡ് ചലച്ചിത്രമായ ‘ദി ഷോഷാങ്ക് റിഡംഷന്റെ’ പ്രദർശനവും തുടർന്ന് ചലച്ചിത്ര പ്രശ്നോത്തരിയും നടന്നു. സ്റ്റീഫൻ കിങ്ങിന്റെ ‘റീറ്റ ഹേവർത്ത് ആൻഡ് ഷോഷാങ്ക് റിഡംപ്ഷൻ’ എന്ന നോവലിന്റെ ചലച്ചിത്ര ആഖ്യാനമായ ഫ്രാങ്ക് ഡാറാബോണ്ട് സംവിധാനം ചെയ്ത് ടിം റോബിൻസ് നായകനായി 1994ൽ പുറത്തിറങ്ങിയ ദി ഷോഷാങ്ക് റിഡംപ്ഷൻ ഹോളിവുഡിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്.
ചലച്ചിത്ര പ്രേമികൾക്കായി ലോകോത്തര ക്ലാസിക് ചിത്രങ്ങളെ കാണുവാനും അതിനെക്കുറിച്ച് കൂടുതൽ പഠിക്കുവാനും ചർച്ചകൾ നടത്തുവാനും ഫിലിം ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസകൾ നേർന്നു. സമാജം ആക്ടിങ് പ്രസിഡന്റും ഫിലിം ക്ലബിന്റെ കോഓഡിനേറ്ററുമായ ദിലീഷ്കുമാർ ഫിലിം ക്ലബിന്റെ വരുംകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര തിരക്കഥ രചന മത്സരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചു. 15 മിനിറ്റിൽ കവിയാതെയുള്ള ഹ്രസ്വചിത്രങ്ങൾക്കായുള്ള രചനകളാണ് മത്സരത്തിലേക്ക് പരിഗണിക്കുക.
ചലച്ചിത്ര പ്രശ്നോത്തരിയിൽ വിജയികളായവർക്ക് പ്രയോജനകരമായ മുക്താ സിനിമാസ് മൂവി ടിക്കറ്റുകൾ സമ്മാനമായി നൽകി. അനീഷ് നിർമലൻ അവതാരകനായ പരിപാടിയിൽ ഐ പോയന്റ് എപ്സൺ ചിത്രപ്രദർശനത്തിനായുള്ള സാങ്കേതിക സഹായം നൽകി. ഫിലിം ക്ലബ് കൺവീനർ അരുൺ ആർ. പിള്ള നന്ദി രേഖപ്പെടുത്തി, ജോ. കൺവീനർ അഭിലാഷ് വെള്ളുക്കായ്, സൂര്യ പ്രകാശ്, അജയ് പി.നായർ തുടങ്ങി മറ്റു ഫിലിം ക്ലബ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.