Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​മാ​ജം...

സ​മാ​ജം സാ​ഹി​ത്യ​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
inauguration
cancel
camera_alt

കേ​ര​ളീ​യ സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പി.​പി. സു​നീ​ർ

എം.​പി നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ന്റെ 2024 - 26 കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പി.​പി. സു​നീ​ർ എം.​പി നി​ർ​വ​ഹി​ച്ചു. സ​മാ​ജം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ദി​ലീ​ഷ് കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ, സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്ര​ശ​സ്ത സാ​ഹി​ത്യ നി​രൂ​പ​ക​നും അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​എം.​എം. ബ​ഷീ​ർ, ക​ഥാ​കാ​രി സു​ഹ​റ ബി.​എം എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. മ​ല​യാ​ളം പാ​ഠ​ശാ​ല, സാ​ഹി​ത്യ വേ​ദി, പ്ര​സം​ഗ​വേ​ദി, ജാ​ല​കം വാ​ർ​ത്ത മാ​സി​ക, ക്വി​സ് ക്ല​ബ്, മീ​ഡി​യ സെ​ൽ ഉ​പ​ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ് സ​മാ​ജ​ത്തി​ന്റെ ഭാ​ഷ- സാ​ഹി​ത്യ - വൈ​ഞ്ജാ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സാ​ഹി​ത്യ​വി​ഭാ​ഗം.

പു​തി​യ​കാ​ല​ത്ത് വാ​യ​ന​യെ തൊ​ട്ട​റി​യു​ന്ന​തി​നാ​യി ജാ​ല​കം വാ​ർ​ത്ത മാ​സി​ക​യു​ടെ ഇ-​പ​തി​പ്പ്, കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും പ്ര​ത്യേ​കം പ്രാ​തി​നി​ധ്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള പ്ര​സം​ഗം ക​ള​രി​ക​ൾ, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വ്യ​ക്തി​ത്വ വി​ക​സ​ന വേ​ദി​ക​ൾ, സ്ഥി​രം ആ​നു​കാ​ലി​ക സാ​ഹി​ത്യ ച​ർ​ച്ച വേ​ദി​ക​ൾ, വൈ​ജ്ഞാ​നി​ക മേ​ഖ​ല​യെ സ​മ്പ​ന്ന​മാ​ക്കാ​ൻ വി​വി​ധ പ​ഠ​ന ക്ലാ​സു​ക​ൾ, പ്ര​ശ്നോ​ത്ത​രി തു​ട​ങ്ങി​യ പു​തി​യ കാ​ല​വു​മാ​യി ഇ​ണ​ങ്ങു​ന്ന നി​ര​വ​ധി ക​ർ​മ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് സാ​ഹി​ത്യ വി​ഭാ​ഗം ഈ ​പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ൽ പ​ദ്ധ​തി ഇ​ട്ടി​ട്ടു​ള്ള​തെ​ന്ന് സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ അ​റി​യി​ച്ചു.

ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും വി​വി​ധ സ​ബ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ച​ട​ങ്ങി​ൽ സാ​ഹി​ത്യ വേ​ദി ക​ൺ​വീ​ന​ർ സ​ന്ധ്യ ജ​യ​രാ​ജ് ന​ന്ദി പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ഷാ ആ​ഷി​ക്ക്‌, അ​ർ​ജു​ൻ രാ​ജ്‌, പ്രി​യം​വ​ദ, എ​യ്ഡ​ൻ ആ​ഷ് ലി ​മ​ഞ്ഞി​ല എ​ന്നി​വ​ർ ക​വി​ത​ക​ൾ ആ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Samajam literary section started operations
Next Story