സമസ്ത ബഹ്റൈന് പുതിയ കേന്ദ്രകമ്മിറ്റി
text_fieldsമനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ കീഴ്ഘടകമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന 16 ഏരിയ കമ്മിറ്റികളിൽനിന്ന് തെരഞ്ഞടുക്കപ്പെട്ട കൗൺസിലർമാരുടെ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്റുദ്ധീൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സൗദി എസ്.ഐ.സി ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി റിട്ടേണിങ് ഓഫിസറായിരുന്നു.
വി.കെ. കുഞ്ഞഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. എസ്.എം. അബ്ദുൽ വാഹിദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: ഫക്രുദ്ദീൻ കോയ തങ്ങൾ (പ്രസിഡന്റ്), വി.കെ. കുഞ്ഞഹമ്മദ് ഹാജി (വർക്കിങ് പ്രസിഡന്റ്), എസ്.എം. അബ്ദുൽ വാഹിദ് (ജനറൽ സെക്രട്ടറി), എസ്.കെ. നൗഷാദ് (ജനറൽ സെക്രട്ടറി), അബ്ദുൽ മജീദ് ചോലക്കോട്(ഓർഗനൈസിങ് സെക്രട്ടറി), മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, സയ്യിദ് യാസർ ജിഫ് രി, കളത്തിൽ മുസ്തഫ, ഹാഫിള് ഷറഫുദ്ദീൻ മൗലവി (വൈസ് പ്രസിഡന്റുമാർ), കെ.എം.എസ്. മൗലവി, ഹംസ അൻവരി മോളൂർ, ശഹീം ദാരിമി ഗലാലി, അബ്ദുൽ ലത്തീഫ് പയന്തോങ്ങ് (ജോ. സെക്രട്ടറിമാർ), മുഹമ്മദ് മുസലിയാർ ജിദാലി, ഹനീഫ സൽമാനിയ്യ, നിസാമുദ്ധീൻ മുഹറഖ്, ഉസ്മാൻ ഹമദ് ടൗൺ, മുത്തലിബ് ഹൂറ, നവാസ്, ഇസ്മായീൽ ഉമ്മുൽ ഹസം, ഇസ്സുദ്ധീൻ ഹിദ്ദ് തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ കളത്തിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.