നിരവധി പേർക്ക് റമദാനിൽ ആശ്രയമായി സമസ്ത ബഹ്റൈൻ
text_fieldsസമസ്ത ബഹ്റൈൻ ആഭിമുഖ്യത്തിൽ നടക്കുന്ന ഇഫ്താർ
മനാമ: ദിനംപ്രതി അറുനൂറിലധികം സഹോദരങ്ങൾക്ക് ഇഫ്താർ നൽകി സമസ്ത ബഹ്റൈൻ. ഇർഷാദുൽ മുസ്ലിമീൻ മദ്റസയിലാണ് റമദാനിൽ തുടക്കം മുതൽ അവസാനം വരെ ഇഫ്താർ കിറ്റ് നൽകുന്നത്. മനാമ ഗോൾഡ് സിറ്റിയുടെ മുകൾ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മദ്റസ ഹാളിലാണ് വിതരണം.
ചെറുകിട കച്ചവടം നടത്തുന്നവർക്കും ചെറിയ വേതനത്തിൽ ജോലി ചെയ്യുന്നവർക്കും ആശ്രയമാണിവിടം. സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫക്രുദ്ദീൻ തങ്ങളുടെയും ജനറൽ സെക്രട്ടറി കുഞ്ഞഹമ്മദ് ഹാജിയുടെയും മേൽനോട്ട ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.