സമസ്ത ബഹ്റൈൻ മീലാദ് കാമ്പയിന് തുടക്കമായി
text_fieldsസമസ്ത ബഹ്റൈൻ മീലാദ് കാമ്പയിൻ ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നുs
മനാമ: 'നീതി നീങ്ങുന്ന ലോകം നീതിനിറഞ്ഞ തിരുനബി' പ്രമേയത്തിൽ സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന ഒരുമാസം നീളുന്ന നബിദിന പരിപാടിക്ക് തുടക്കംകുറിച്ചു. കാമ്പയിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള 17 ഏരിയകളിലും ഒന്നു മുതൽ പന്ത്രണ്ടു വരെ മൗലിദ് സദസ്സുകൾ, മീലാദ് ക്വിസ്, മീലാദ് ഫെസ്റ്റ്, ലൈവ് ഷോ പ്രോഗ്രാം, ചരിത്രപ്രദർശനം തുടങ്ങിയ പരിപാടികൾ നടക്കും. സമസ്ത മനാമ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സംഗമം സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
പ്രവാചകചര്യയും ജീവിതവീക്ഷണവും പരമാവധി പ്രചരിപ്പിച്ച് ജനങ്ങളിൽ സമാധാനത്തോടെ ജീവിക്കാനുള്ള മാർഗവും പ്രതീക്ഷയും നൽകുക എന്നതാണ് കാമ്പയിൻകൊണ്ട് സമസ്ത ബഹ്റൈൻ ലക്ഷ്യംവെക്കുന്നത്.
യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.
അബ്ദുറഹ്മാൻ കോയ തങ്ങൾ, സമസ്ത കോ ഓഡിനേറ്റർ അഷ്റഫ് അൻവരി, ഹാഫിള് ശറഫുദ്ദീൻ, നൗഷാദ് ഹമദ് ടൗൺ, ശറഫുദ്ദീൻ മാരായമംഗലം, മുസ്തഫ കളത്തിൽ, നസീർ ഇഷ്ടം, ഇസ്മായിൽ പയ്യന്നൂർ, മുഹമ്മദ് ഹാജി ഗോൾഡൻ ഗേറ്റ്, വി.എച്ച്. അബ്ദുല്ല, നവാസ് കുണ്ടറ, സുബൈർ അത്തോളി, ജാഫർ കണ്ണൂർ, സജീർ പന്തക്കൽ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ സമസ്ത സെക്രട്ടറി സഹീർ കാട്ടാമ്പള്ളി സ്വാഗതവും മുഹമ്മദ് ഷാഫി വേളം നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.