സമസ്ത പൊതുപരീക്ഷ ഇന്നും നാളെയും നടക്കും
text_fieldsമനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നടക്കുന്ന പൊതുപരീക്ഷ ഇന്നും നാളെയും നടക്കും. ബഹ്റൈനിലെ പത്ത് മദ്റസകളിൽനിന്നായി അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 210 വിദ്യാർഥികൾ ഈ വർഷം പൊതുപരീക്ഷ എഴുതും. റേഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അഷ്റഫ് അൻവരി ചേലക്കരയുടെ നേതൃത്വത്തിൽ 10 സൂപ്പർവൈസർമാർ പരീക്ഷ നിയന്ത്രിക്കും. മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്റസയിലാണ് പരീക്ഷ നടക്കുക.
സൂപ്പർവൈസർമാരായി നിഷാൻ ബാഖവി, ബഷീർ ദാരിമി, ഹാഫിള് ശഫുദ്ദീൻ മൗലവി, റശീദ് ഫൈസി, ഹംസ അൻവരി, അബ്ദുൽ കരീം മാസ്റ്റർ, ഉമർ മുസ്ലിയാർ, ബഷീർ അസ്ലമി, സൈദ് മുഹമ്മദ് വഹബി എന്നിവരെ നിയമിച്ചു. യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് യാസർ ജിഫ്രി തങ്ങൾ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുറഷീദ് ഫൈസി കമ്പളക്കാട് സ്വാഗതവും ട്രഷറർ ഷെഹീർ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.