ഗുദൈബിയ ഏരിയ അൽഹുദാ തഅലീമുൽ ഖുർആൻ മദ്റസക്ക് ഉന്നത വിജയം
text_fieldsമനാമ: സമസ്ത പൊതുപരീക്ഷയിൽ ഗുദൈബിയ അൽഹുദാ തഅലീമുൽ ഖുർആൻ മദ്റസ ഇത്തവണയും വിജയഗാഥ രചിച്ചു. അഞ്ചും ഏഴും ക്ലാസുകളിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ച് നൂറുശതമാനം വിജയമാണ് മദ്റസ നേടിയത്.
ഏഴാം ക്ലാസിൽ ആത്തിഫ് അബ്ദുൽ മുജീബ് ടോപ് പ്ലസ് നേടി. മുഹമ്മദ് ഷെഹ്സാദ് ഡിസ്റ്റിങ്ഷൻ, ഫാത്തിമ സഹ്റ ഫസ്റ്റ് ക്ലാസ്, റൈസ സെറിൻ തേർഡ് ക്ലാസ് എന്നിവയും നേടി.
അഞ്ചാം ക്ലാസിൽ മുഹമ്മദ് ഇഹാൻ, മുഹമ്മദ് ഷെസിൻ ഫഹദ്, മെഹ്റ ഫാത്തിമ, സഹ്റ സൗജത് റഹീസ്, ഫാത്തിമ ലുബാബ എന്നിവർ ഡിസ്റ്റിങ്ഷനും മുഹമ്മദ് ഷെസിൻ ഫൈജാസ് ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. വിജയികളെ സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് മഹമൂദ് മാട്ടൂൽ, സെക്രട്ടറി സനാഫ് റഹ്മാൻ എടപ്പാൾ, ട്രഷറർ മുസ്തഫ എലൈറ്റ്, വൈസ് പ്രസിഡന്റ് മുനീർ നിലമ്പൂർ, സദർ മുഅല്ലിം അസ്ലം ഹുദവി കണ്ണാടിപ്പറമ്പ്, ഇസ്മായിൽ പറമ്പത്, അബ്ദുൽ സലാം എന്നിവർ ചേർന്ന് അനുമോദിച്ചു. അധ്യാപകരെയും പ്രത്യേകമായി അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.