Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനബിദിനാഘോഷം: സമസ്​ത...

നബിദിനാഘോഷം: സമസ്​ത മനാമ മദ്റസയില്‍ സ്വാഗത സംഘം രൂപീകരിച്ചു

text_fields
bookmark_border

മനാമ: നബിദിനാഘോഷത്തി​​​െൻറ ഭാഗമായി മനാമയിലെ‍ സമസ്​ത മദ്റസ കേന്ദ്രീകരിച്ച്​ നടക്കുന്ന നബിദിനാഘോഷ പരിപാടികളുടെ വിജയത്തിനായി ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും അഷ്റഫ് അന്‍വരി ചേലക്കര ചെയര്‍മാനും റിയാസ് പുതുപ്പണം കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരികള്‍: വി.കെ കുഞ്ഞഹമ്മദ് ഹാജി, എസ്.എം. അബ്ദുല്‍ വാഹിദ്, വൈ.ചെയര്‍മാന്‍: അന്‍വര്‍ കണ്ണൂര്‍, മൊയ്തു നിവാദ, ജോ. കണ്‍വീനര്‍മാര്‍: നാസര്‍ ഹാജി പുളിയാവ്, ശജീര്‍ പന്തക്കല്‍, ട്രഷറര്‍: ഗഫൂര്‍ അല്‍വാലി. ഒരു മാസത്തെ നബിദിന കാമ്പയി​​​െൻറ ഭാഗമായി മദ്റസ കേന്ദ്രീകരിച്ച്​ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമസ്​തസ്ത ആസൂത്രണം ചെയ്​തിരിക്കുന്നത്.

ദിവസവും രാത്രി ഒമ്പതിന്​ മനാമ ഗോൾഡ്​ സിറ്റിയിലെ സമസ്​ത മദ്റസയില്‍ മജ് ലിസ് നടക്കുന്നുണ്ട്. പ്രവാചക പ്രകീര്‍ത്തനത്തോടൊപ്പം നബിദിന സന്ദേശ പ്രഭാഷണം, സമൂഹ ദുആ, അന്നദാനം എന്നിവ ഇതി​​​െൻറ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രതിദിന സദസ്സില്‍ സമസ്​ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റി വൈ.ചാണ്‍സിലറുമായ ഡോ.ബഹാഉദ്ദീന്‍ നദ് വി പങ്കെടുത്തു സന്ദേശം നല്‍കി.കേന്ദ്ര-ഏരിയാ നേതാക്കള്‍ മൗലിദ് മജ് ലിസില്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthagulf newsmalayalam newsmanam
News Summary - samastha manama madrasa
Next Story